തിരുവനന്തപുരം: സർക്കാരിനെതിരായ പ്രത്യക്ഷ സമരങ്ങൾ യു.ഡി.എഫ് അവസാനിപ്പിച്ചിട്ടില്ലെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ. ആൾക്കൂട്ട സമരങ്ങൾ മാത്രമാണ് നിർത്തിവച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കോൺഗ്രസിൽ വിഷയം ചർച്ച ചെയ്തോന്ന് അറിയില്ലെന്നും സി.പി. ജോൺ പറഞ്ഞു. കോൺഗ്രസിൽ ചർച്ച ചെയ്യാതെയാണ് സർക്കാരിനെതിരായ സമരം അവസാനിപ്പിച്ചതെന്ന കെ.മുരളിധരൻ എം.പിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമരങ്ങളാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്താവന തരംതാണതാണ്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം മറച്ച് വയ്ക്കാൻ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും സി.പി ജോൺ പറഞ്ഞു.