തിരുവനന്തപുരം: സംസ്ഥാനത്ത് 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും മുൻഗണന നിബന്ധനകൾ ഒഴിവാക്കി കൊവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എല്ലാവരെയും ഒരു ബ്ലോക്കായി പരിഗണിച്ച് വാക്‌സിൻ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ 18 മുതൽ 44 വരെയും 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്ന രീതിയിലാണ് വാക്‌സിൻ നൽകിയിരുന്നത്. ഇത് ഒഴിവാക്കും. അതേസമയം ഗുരുതര രോഗങ്ങൾ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുന്നണിപ്പോരാളികൾ തുടങ്ങി വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കുള്ള മുൻഗണന തുടരും.
Also Read: മരണം ആയിരത്തില്‍ താഴെ മാത്രം; രോഗികളെക്കാള്‍ രോഗമുക്തര്‍ കൂടുന്നു
നേരത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.