തിരുവനന്തപുരം: അതിതീവ്ര കൊവിഡ് വ്യാപനമുണ്ടായ തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ നാട്ടുകാരും പൊലീസും തമ്മിൽ സംഘര്‍ഷം. കൊവിഡിനെ തുടർന്ന് കണ്ടെയ്ൻമെന്‍റ് സോണുകളിൽ വിലക്ക് ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വിലക്ക് കാരണം നേരത്തെ ഇവിടെയുള്ളവര്‍ക്ക് മത്സ്യബന്ധനത്തിന് പോകാനായില്ല. എന്നാൽ ഇന്ന് വിലക്ക് ലംഘിച്ച് മത്സ്യബന്ധനം ആരംഭിച്ചു. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
മത്സം ലേലം നടത്താനുള്ള ശ്രമവും പൊലീസ് തടഞ്ഞിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ എത്തി പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരെ തടഞ്ഞുവെച്ചു. പിന്നീട് പൊലീസെത്തി പ്രതിഷേധിച്ചവരെ പിരിച്ചുവിട്ടു. മത്സ്യം പിടിക്കാനുള്ള വിലക്ക് ലംഘിച്ചതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടം ചേർന്നതിനും പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
കൊവിഡ് മാനദണ്ഡം ലംഘിച്ചു; അഞ്ചുതെങ്ങിൽ പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി - സംഘര്‍ഷം വാര്‍ത്ത
കണ്ടെയ്ൻമെന്‍റ് സോണുകളിൽ വിലക്ക് ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്