തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും വോട്ട് ടെയ്യാന്‍ അവസരം. വൈകീട്ട് ആറ് മുതല്‍ വോട്ടെടുുപ്പ് അവസാനിക്കുന്നതിന് മുന്‍പ് വരെ ഇത്തരക്കാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ നല്‍കുന്ന ഫോറം 19-സി യിലുള്ള സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ വൈകിട്ട് 6-ന് മുന്‍പ് പോളിങ് സ്‌റ്റേഷനില്‍ ഹാജരാകണം. പോളിങ് സ്‌റ്റേഷനില്‍ ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്തതിനു ശേഷമേ ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഇത്തരം ആളുകള്‍ പോളിങ് സ്‌റ്റേഷനില്‍ പ്രവേശിക്കും മുന്‍പ് പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം.
പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും പിപിഇ കിറ്റ് നിര്‍ബന്ധമാണ്. തിരിച്ചറിയിലിനും മഷിപുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടിക്രമങ്ങളും സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാധകമാണ്. എന്നാല്‍ കയ്യുറ ധരിക്കാതെ വോട്ടിംഗ് മെഷീനില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പ്രത്യേക പേന ഉപയോഗിച്ചു വേണം വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പിടേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളില്‍ ചികിത്സയിലുള്ളവരെ സര്‍ക്കാര്‍ വാഹനങ്ങളില്‍ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിക്കും. അല്ലാതുള്ള സ്ഥാപനങ്ങളില്‍ചികിത്സയില്‍ കഴിയുന്നവര്‍ സ്വന്തം ചെലവില്‍ വാഹനങ്ങളിലെത്തണം. ഡ്രൈവര്‍മാരും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം. വോട്ടെടടുപ്പിനു വരുന്നതിനിടെ രോഗികള്‍ വഴിയിലിറങ്ങാന്‍ പാടില്ലെന്നും കമ്മിഷന്‍ അറിയിച്ചു.