ETV Bharat / state

വാക്സിന്‍ ക്ഷാമം രൂക്ഷം; പലയിടത്തും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നിര്‍ത്തി - covid vaccin

ഇന്നലെ 30 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരത്ത് ഇന്ന് 15 കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

covid  വാക്സിന്‍ ക്ഷാമം  വാക്‌സിനേഷന്‍  covid vaccin  vaccin
വാക്സിന്‍ ക്ഷാമം രൂക്ഷം; പലയിടത്തും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നിര്‍ത്തി
author img

By

Published : Apr 21, 2021, 9:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. വാക്‌സിനേഷനേഷന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തെ ക്ഷാമം ബാധിക്കും. ഇന്നലെ തന്നെ പല ജില്ലകളിലും വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംസ്ഥാനത്ത് പലയിടത്തും നിര്‍ത്തി വച്ചിരിക്കുകയാണ്.

ഇന്ന് പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പുകളുടെ എണ്ണം വളരെ കുറവാണ്. ഇന്നലെ 30 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരത്ത് ഇന്ന് 15 കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 200 ഓളം കേന്ദ്രങ്ങള്‍ വാക്‌സിനേഷനായി തിരുവനന്തപുരത്ത് മാത്രം സജ്ജമാക്കിയിട്ടുണ്ട്.

എന്നാല്‍ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ ഇവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇത് തന്നെയാണ് മിക്ക ജില്ലകളിലേയും സ്ഥിതി. അതേസമയം കൂടുതല്‍ വാക്‌സിന്‍ ഇന്ന് എത്തുമെന്നാണ് വിവരം. രണ്ടരലക്ഷത്തോളം ഡോസ് വാക്‌സിന്‍ ഇന്ന് എത്തുമെന്ന സൂചന കേന്ദ്രസര്‍ക്കാറില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.