തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍ വിതരണം വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടി തുടരുകയാണ്. സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: സംസ്ഥാനത്ത് 35636 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വാല്‍വുള്ള മാസ്‌കുകള്‍ ഉപയോഗിക്കരുത്. ഡബിള്‍ മാസ്‌ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ഭാഗമായ കൂടിച്ചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണം. ജയിക്കുന്ന സ്ഥാനാര്‍ഥികള്‍ നന്ദിപ്രകടനം ഒഴിവാക്കി സമൂഹ മാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.