തിരുവനന്തപുരം: പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പിൽ പൂഴനാട് ആരോഗ്യ കേന്ദ്രത്തിനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെറുപുഷ്പം പറഞ്ഞു.
പ്രോട്ടോകോൾ അനുസരിച്ച് വിശ്രമമുറി, ഡാറ്റാ എൻട്രി പോയിന്‍റ് , കുത്തിവെയ്പ്പ് കേന്ദ്രം, നിരീക്ഷണ കേന്ദ്രം എന്നിങ്ങനെ വാക്സിനേഷൻ നൽകാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. പരീക്ഷണ കുത്തിവെയ്‌പ്പിൽ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും പങ്കാളികളായി.