ETV Bharat / state

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - പിണറായി വിജയന്‍

COVID TODAY  കൊവിഡ്  കൊവിഡ് വാര്‍ത്ത  ഇന്നത്തെ കൊവിഡ് കണക്ക്  മുഖ്യമന്ത്രിയുടെ പ്രസ്താവന  പിണറായി വിജയന്‍  കേരള മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 21, 2020, 6:01 PM IST

Updated : Aug 21, 2020, 7:29 PM IST

17:34 August 21

1419 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1419 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച 12 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  

തിരുവനന്തപുരം 429, മലപ്പുറം 335, എറണാകുളം 165, കോഴിക്കോട് 158, ആലപ്പുഴ 155, കോട്ടയം 136, തൃശൂര്‍ 119, കാസര്‍കോട് 105, പാലക്കാട് 83, കൊല്ലം 82, പത്തനംതിട്ട, കണ്ണൂര്‍ 78, ഇടുക്കി 34, വയനാട് 26 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദന്‍ (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ (78), എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാല്‍ (58), കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), മലപ്പുറം ചേലാമ്പ്ര സ്വദേശിനി ദേവകി അമ്മ (94), കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂര്‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഷൈന്‍ ബാബു (47) എന്നിവരുടെ പരിശോധനാഫലം കൊവിഡ് -19 മൂലമാണെന്ന് എന്‍.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. 

1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 411, മലപ്പുറം 318, കോഴിക്കോട് 146, എറണാകുളം 144, കോട്ടയം 127, ആലപ്പുഴ 124, തൃശൂര്‍ 104, കാസര്‍കോട് 95, കൊല്ലം 77, കണ്ണൂര്‍ 72, പത്തനംതിട്ട 68, പാലക്കാട് 60, ഇടുക്കി 16, വയനാട് 15 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്. തിരുവനന്തപുരം 14, മലപ്പുറം 6, തൃശൂര്‍ 5, എറണാകുളം 4, കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ട് വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 258, കൊല്ലം 54, പത്തനംതിട്ട 37, ആലപ്പുഴ 67, കോട്ടയം 93, ഇടുക്കി 18, എറണാകുളം 89, തൃശൂര്‍ 55, പാലക്കാട് 144, മലപ്പുറം 319, കോഴിക്കോട് 163, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 44 പേരുടെ വീതവും, കാസര്‍കോട് 34 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,247 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം സംസ്ഥാനത്ത് പരിശോധന വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.  

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടെയ്ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), ബെള്ളൂര്‍ (7), പനത്തടി (7, 8, 14), തൃശൂര്‍ ജില്ലയിലെ എറിയാട് (13), മാടക്കത്തറ (സബ് വാര്‍ഡ് 4), തെക്കുംകര (13), എറണാകുളം ജില്ലയിലെ നെടുമ്പാശേരി (18), കൂവപ്പടി (4), പെരുമ്പാവൂര്‍ (21), വയനാട് ജില്ലയിലെ നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20), കോട്ടത്തറ (7, 8), ആലപ്പുഴ ജില്ലയിലെ കൈനകരി (10), നെടുമുടി (2), തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം (1, 10), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12), പത്തനംതിട്ട ജില്ലയിലെ നിരണം (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (വാര്‍ഡ് 1, 2, 11), മങ്കര (9), തച്ചമ്പാറ (1, 10, 12), കോട്ടായി (3, 9), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (10, 15), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (11), ആലപ്പുഴ ജില്ലയിലെ കുത്തിയതോട് (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Aug 21, 2020, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.