തിരുവനന്തപുരം: ആറ്റിങ്ങൽ ഡിവൈഎസ്‌പി ഉൾപ്പെടെ ആറ് പൊലീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ഗസ്റ്റ് ഹൗസിലെ ഒരു പൊലീസുകാരനും ഒരു താത്കാലിക ജീവനക്കാരും രോഗമുണ്ട്. പൊലീസ് ആസ്ഥാനത്തെ ഡ്രൈവറുൾപ്പെടെ രണ്ട് പേർക്കും പരിശോധനയിൽ രോഗം കണ്ടെത്തി. 98 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. എ ആർ ക്യാമ്പിലെ ഒരു പൊലീസുകാരനും രോഗ ബാധിതനാണ്. ആറ്റിങ്ങൽ ഡിവൈഎസ്‌പിയോടൊപ്പം യോഗത്തിൽ പങ്കെടുത്ത എംഎൽഎ ബി. സത്യൻ സ്വയം നിരീക്ഷണത്തിലായി. തിരുവനന്തപുരം ബണ്ട് കോളനിയിൽ 17 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 55 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ആറ്റിങ്ങൽ ഡിവൈഎസ്‌പി ഉൾപ്പെടെ ആറ് പൊലീസുകാർക്ക് കൊവിഡ് - covid positive
പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാർക്കും രോഗമുണ്ട്