തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 17 ജീവനക്കാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്ടര്‍മാരുള്‍പ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്. ആശുപത്രിയിലെ ഡന്‍റല്‍, ഇ.എൻ.ടി വിഭാഗങ്ങള്‍ അടച്ചിട്ടുണ്ട്. ഇതിനിടെ ഒരു ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് ഓഫിസര്‍ സരിതയാണ് മരിച്ചത്.
Also Read: കൊവിഡില്‍ താളം തെറ്റി ഭരണസിരാകേന്ദ്രം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു
കല്ലറയിലെ സി.എഫ്.എല്‍.ടി.സിലെ ഡ്യൂട്ടിക്കിടെ തിങ്കളാഴ്ചായാണ് സരിതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും ഫാര്‍മസി കോളജിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.
ശ്രീചിത്രയിലെ ഏഴ് ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ ശസ്ത്രക്രീയയക്കം മാറ്റിവച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൊവിഡ് ബാധിതരാകുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.
സി.എഫ്.എല്‍.ടി.സി അടക്കം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുമ്പോഴാണ് ഈ ഗുരുതര സ്ഥിതിയുണ്ടാകുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.