ETV Bharat / state

കൊവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

'സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുളളവരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അത് കൃത്യമായി പാലിക്കണമെന്നാണ് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്'

Covid surge  kerala covid  സംസ്ഥാന സർക്കാർ  കേരളാ കൊവിഡ്  കൊവിഡ് നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ
author img

By

Published : May 4, 2021, 9:35 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. കൊല്ലം ജില്ലയിലെ ഹാര്‍ബറുകളുടേയും അനുബന്ധ ലേല ഹാളുകളുടേയും പ്രവര്‍ത്തനം നിരോധിച്ചു. നടത്തം, ഓട്ടം മറ്റ് വ്യായാമ മുറകള്‍ക്കും കായിക വിനോദങ്ങള്‍ക്കും പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത്തരം വ്യായാമമുറകള്‍ക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കുകയാണ് വേണ്ടത്.

പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ രണ്ട് മാസ്‌ക് ധരിക്കണമെന്ന് നേരത്തേ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഇത് പാലിക്കുന്നതായി കാണുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുളളവരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അത് കൃത്യമായി പാലിക്കണമെന്നാണ് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കാനുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മാസ്‌ക് ഉപയോഗിക്കുന്നവര്‍ ആദ്യം സര്‍ജിക്കല്‍ മാസ്‌കും പുറമെ തുണി മാസ്‌കുമാണ് ധരിക്കേണ്ടത്. അല്ലെങ്കില്‍ എന്‍-95 മാസ്‌ക് ഉപയോഗിക്കണം.

Read More:ഗ്രാമീണ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി

മാര്‍ക്കറ്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവരും ജീവനക്കാരും പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. അതേസമയം, കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ മുതലായവരുടെ യാത്ര ചില സ്ഥലങ്ങളില്‍ പൊലീസ് തടസപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം ജോലിക്കാരുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓക്‌സിജന്‍, മരുന്നുകള്‍ മുതലായ അവശ്യ വസ്‌തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് എസ്‌കോര്‍ട്ട് നല്‍കും. ഇവയുടെ നീക്കം സുഗമമാക്കാന്‍ ജില്ലാതലത്തില്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. സംസ്ഥാന തലത്തില്‍ ഇക്കാര്യം നിരീക്ഷിക്കാനുളള ഉത്തരവാദിത്തം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.