ETV Bharat / state

കൊവിഡിൽ ഒറ്റപ്പെട്ട് കേരളം; നിയന്ത്രണങ്ങൾ ശക്തമാക്കി അതിർത്തി സംസ്ഥാനങ്ങൾ - covid in kerala

കേരളത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി.

കൊവിഡ്  കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ  കൊവിഡ് പരിശോധന  മാസ് വാക്‌സിനേഷൻ  ആർ.ടി.പി.സി.ആർ പരിശോധന  covid; restrictions in border  covid  covid in kerala  rtpcr test
കൊവിഡിൽ ഒറ്റപ്പെട്ട് കേരളം; നിയന്ത്രണങ്ങൾ ശക്തമാക്കി അതിർത്തി സംസ്ഥാനങ്ങൾ
author img

By

Published : Feb 26, 2021, 10:14 AM IST

Updated : Feb 26, 2021, 1:16 PM IST

തിരുവനന്തപുരം: തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ ഒറ്റപ്പെട്ട് കേരളം. ഓരോ തവണ അതിർത്തി കടക്കുമ്പോഴും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കിയതോടെ അതിർത്തി സംസ്ഥാനങ്ങളുടെ നിലപാടിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ജോലിക്കായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും നിരവധി പേരാണ് കേരളത്തിൽ നിന്ന് അതിർത്തി സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതിനിടെ കേരളത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധന സംവിധാനം ഏർപ്പെടുത്തും. ഇതിനായി കൂടുതൽ ലാബ് സൗകര്യമൊരുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. പരിശോധനാ ഫലത്തിൽ പിഴവ് കണ്ടെത്തിയാൽ ലാബുകളുടെ ലൈസൻസ് അടക്കമുള്ളവ റദ്ദാക്കും. 24 മണിക്കൂറിനകം പരിശോധനാഫലം നൽകണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം 60 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്‌സിനേഷനായി നാലു ലക്ഷം ഡോസ് വാക്‌സിൻ ഉടൻ കേരളത്തിലെത്തും. കൂടുതൽ പേർക്ക് വാക്‌സിൻ നൽകേണ്ട സാഹചര്യത്തിൽ നിലവിലുള്ള കേന്ദ്രങ്ങൾക്ക് പുറമേ അതാത് പ്രദേശങ്ങളിൽ മാസ് വാക്‌സിനേഷൻ സംവിധാനമൊരുക്കാനും തീരുമാനമായി.

Last Updated : Feb 26, 2021, 1:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.