തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്‌തു. പൂന്തുറ സ്വദേശി ജോയി (48) ആണ് ആത്മഹത്യ ചെയ്‌തത്. വൈകിട്ട് നാല് മണിയോടെ റൂമിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സ്രവ പരിശോധനക്കായി സാമ്പിൾ എടുത്തിരുന്നു. പരിശോധന ഫലം ലഭിച്ചിട്ടില്ല. മദ്യാസക്തിയെ തുടർന്ന് ആത്മഹത്യ ചെയ്‌തുവെന്നാണ് സൂചന. ജോയി ഉൾപ്പെടെ നാല് പേരാണ് തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്യുന്നത്.
ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്‌തു - suicide in hospital
മദ്യാസക്തിയെ തുടർന്ന് ആത്മഹത്യ ചെയ്‌തുവെന്നാണ് സൂചന. തിരുവനന്തപുരത്ത് നാലാമത്തെയാളാണ് കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്യുന്നത്.
![ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്‌തു ആശുപത്രി നിരീക്ഷണം ആശുപത്രി ആത്മഹത്യ suicide in hospital trivandrum suicide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8248791-thumbnail-3x2-suicide.jpg?imwidth=3840)