ETV Bharat / state

കേരളത്തിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നേക്കും; കൂട്ട പരിശോധനാഫലം ഇന്നു മുതൽ - covid mass test result today kerala

സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

കൊവിഡ്  കേരളത്തിലെ കൊവിഡ്  കൊവിഡ് കേരളം  കൂട്ട പരിശോധനാഫലം  കൊവിഡ് കൂട്ട പരിശോധനാഫലം  covid mass test result  covid mass test result today  covid mass test result today kerala  covid mass test
കേരളത്തിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നേക്കും; കൂട്ട പരിശോധനാഫലം ഇന്നു മുതൽ
author img

By

Published : Apr 18, 2021, 11:29 AM IST

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൂട്ട പരിശോധനയുടെ ഫലം ഇന്നുമുതൽ വന്നു തുടങ്ങും.

നിലവിൽ സംസ്ഥാനത്ത് 80019 രോഗികളാണ് ചികിത്സയിലുള്ളത്. അടുത്ത മൂന്നു ദിവസത്തിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഒരാഴ്‌ചയ്‌ക്കിടെ കുറഞ്ഞ സമയം കൊണ്ട് പ്രതിദിന കൊവിഡ് കേസുകളിൽ പതിനായിരത്തിലേറെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കൂട്ട പരിശോധനാഫലം കൂടി വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുമെന്നാണ് സൂചന.

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കിടത്തി ചികിത്സ അനിവാര്യമായി വരും എന്നിരിക്കെ സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.