ETV Bharat / state

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം നീട്ടി - കൊവിഡ് നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് എ,ബി,സി,ഡി കാറ്റഗറികൾ തിരിച്ചാണ് നിയന്ത്രണങ്ങള്‍.

kerala eases lockdown restrictions;shop timings extended  covid lockdown  kerala  lockdown restrictions  covid  സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം രാത്രി എട്ട് വരെ  കൊവിഡ് നിയന്ത്രണങ്ങൾ  കൊവിഡ്
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം നീട്ടി
author img

By

Published : Jul 14, 2021, 10:22 AM IST

Updated : Jul 14, 2021, 1:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. കടകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചതാണ് പ്രധാന ഇളവ്. രാത്രി എട്ട് മണിവരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. നിലവില്‍ കടകളുടെ പ്രവര്‍ത്തനം ഏഴ് മണിയായിരുന്നു.

സംസ്ഥാനത്ത് എ,ബി,സി,ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. ഇതില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് മുകളിലുള്ള ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിലാണ് കടകളുടെ പ്രവര്‍ത്തന സമയം നീട്ടിയത്. ഡി കാറ്റഗറിയില്‍ 7 മണി വരെ പ്രവര്‍ത്തിക്കാം.

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം നീട്ടി

Also read: എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്

എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും കടകള്‍ക്ക് പ്രവര്‍ത്തിക്കാം. മറ്റ് കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും ഇടപാടുകള്‍ നടത്താം.

എന്നാല്‍ കടകളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ച് ഇളവുകളില്‍ വ്യാപാരികള്‍ തൃപ്‌തരല്ല. എല്ലാ ദിവസവും എല്ലാ കടകകള്‍ക്കും പ്രവര്‍ത്തനത്തിന് അനുമതി നല്‍കരുതെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും നാളെ മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തിലാണ് വ്യാപര സംഘടനകള്‍.

Last Updated : Jul 14, 2021, 1:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.