ETV Bharat / state

ചെറുപ്പക്കാർക്കിടയിൽ കൊവിഡ് മരണം കൂടുന്നതായി മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് - covid death kerala

പ്രായം കുറഞ്ഞവരിൽ മരണ സാധ്യത കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് മരണങ്ങൾ ഉണ്ടാകുന്നു. ചെറുപ്പക്കാർക്ക് കൊവിഡ് അപകടകരമാകില്ല എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ചെറുപ്പക്കാർക്കിടയിൽ കൊവിഡ് മരണം കൂടുന്നു  മുഖ്യമന്ത്രി പിണറായി വിജയൻ  കേരളം കൊവിഡ്  Covid deaths among youth increasing  covid death kerala  pinarayi vijayan
ചെറുപ്പക്കാർക്കിടയിൽ കൊവിഡ് മരണം കൂടുന്നതായി മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
author img

By

Published : Sep 23, 2020, 9:12 PM IST

തിരുവനന്തപുരം: ചെറുപ്പക്കാർക്കിടയിൽ കൊവിഡ് മൂലമുള്ള മരണം കൂടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായം കുറഞ്ഞവരിൽ മരണ സാധ്യത കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് മരണങ്ങൾ ഉണ്ടാകുന്നു. ചെറുപ്പക്കാർക്ക് കൊവിഡ് അപകടകരമാകില്ല എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികൾ വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ തയ്യാറാകണമെന്നും ഇതിന് ഇപ്പോഴും പലരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്‍റൈൻ പോലെയുള്ള ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

പരമാവധി ആളുകൾ ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ അവർക്ക് മാനസിക സംഘർഷം കുറയ്ക്കാനും കുടുംബാന്തരീക്ഷത്തിൽ ജാഗ്രതയോടെ കഴിയാനും സാധിക്കും. ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ലക്ഷണങ്ങൾ ഉള്ളവർക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കുമായി മാറ്റി വെയ്ക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.