തിരുവനന്തപുരം: ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരമാണിത്. ശ്രദ്ധ പാളിയാൽ രോഗികളുടെ സംഖ്യ വലുതാകും. അങ്ങനെ ഉണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരും സഞ്ചരിക്കുന്ന സ്ഥലം സമയങ്ങൾ എന്നിവ രേഖപ്പെടുത്തി വയ്ക്കാൻ ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം. രോഗികളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് ചികിത്സയ്ക്ക് സൗകര്യം ഒരുക്കാൻ പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി തയ്യറാക്കിയിട്ടുണ്ട്. പ്ലാൻ എയിൽ എല്ലാ ജില്ലകളിലും 29 കൊവിഡ് ആശുപത്രികൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ 8537 കിടക്കകളും 872 ഐ സി യു കിടക്കകൾ,482 വെന്‍റിലേറ്ററുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.