ETV Bharat / state

കേരളത്തിന് ഇന്ന് ആശ്വാസ ദിനം; പുതിയ കൊവിഡ് കേസുകളില്ല

author img

By

Published : May 1, 2020, 5:29 PM IST

Updated : May 1, 2020, 7:17 PM IST

കൊവിഡ് കേസ്  കേരളത്തിന് ആശ്വാസ ദിനം  പുതിയ കൊവിഡ് കേസുകളില്ല  covid updates from kerala  no covid positive cases in kerala
കേരളത്തിന് ഇന്ന് ആശ്വാസ ദിനം; പുതിയ കൊവിഡ് കേസുകളില്ല
  • " class="align-text-top noRightClick twitterSection" data="">

17:21 May 01

ഒൻപത് പേർക്ക് ഇന്ന് രോഗമുക്തി. കണ്ണൂർ, കാസർകോട്, എറണാകുളം എന്നിവിടങ്ങളിലെ രോഗികൾക്കാണ് രോഗം ഭേദമായത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി ആർക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഒൻപത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് കൊവിഡ് മുക്തമായ ഒരു ദിവസം കേരളത്തിനുണ്ടാകുന്നത്. കണ്ണൂർ, കാസർകോട് ജില്ലയിലെ നാല് പേരുടെ വീതവും എറണാകുളത്ത് ഒരാളുടെയുമാണ് പരിശോധന ഫലം നെഗറ്റീവായത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 102 ആയി. സംസ്ഥാനത്ത് ഇതുവരെ 392 പേരാണ് രോഗമുക്തി നേടിയത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 26, 225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്. സെന്‍റിനല്‍ സര്‍വൈലൻസിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍  999 സാമ്പിളുകള്‍ നെഗറ്റീവായി. കൊവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 3089 എണ്ണം നെഗറ്റീവാണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുതുതായി 10 ഹോട്ട്‌സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി. 

Last Updated : May 1, 2020, 7:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.