തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികം പേർക്ക് കൊവിഡ് ബാധ. രോഗ വ്യാപനം രൂക്ഷമായതോടെ സഭ സമിതി യോഗങ്ങൾ ഒഴിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലെജിസ്‌ലേറ്റര്‍ സെക്രട്ടേറിയറ്റ് അസോസിയേഷൻ നിയമസഭ സെക്രട്ടറിയ്‌ക്ക് കത്ത് നൽകി.
നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരിൽ രോഗം പടർന്നു പിടിക്കുന്ന ഗുരുതര സ്ഥിതിവിശേഷമാണുള്ളത് എന്ന് കത്തിൽ പറയുന്നു. ജീവനക്കാരും കുടുംബാംഗങ്ങളും കൊവിഡ് ബാധിതരായി ഇരിക്കുന്ന സാഹചര്യത്തിലും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും എതിർപ്പ് ഉയരുന്നുണ്ട്.
സുരക്ഷ മുൻനിർത്തി രോഗനിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള രണ്ടാം സമ്മേളനം ഓണത്തിന് മുൻപ് ചേർന്നിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പ്രവേശനം. എന്നാൽ ഓണാവധി കഴിഞ്ഞതോടെ ജീവനക്കാർക്ക് ഇടയിൽ രോഗവ്യാപനം രൂക്ഷമാവുകയായിരുന്നു.
ALSO READ: 'കൊവിഡിൽ കേരളം പരാജയപ്പെട്ടു': സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം