തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വായ്‌പ തിരിച്ചടവുകൾക്ക് ഒരു വർഷം വരെ മൊറട്ടോറിയം നൽകണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും.
സാമ്പത്തിക വർഷാവസാനം ലക്ഷ്യമിട്ട് ബാങ്കുകൾ തിരിച്ചടവിനുള്ള സമ്മർദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് വായ്‌പ തിരിച്ചടവിന് സാവകാശം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. നിലവിൽ പ്രകൃതി ദുരന്തങ്ങൾക്കാണ് മൊറട്ടോറിയം അനുവദിക്കുന്നതെങ്കിലും കൊവിഡ് 19 നെ കേന്ദ്ര സർക്കാർ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മൊറട്ടോറിയം നൽകുന്നതിന് തടസമുണ്ടാകാൻ സാധ്യതയില്ല. കൊവിഡ് വൈറസ് ബാധ എല്ലാ മേഖലകളെയും കാര്യമായി ബാധിച്ചതിനാൽ വിദ്യാഭ്യാസ വായ്പകൾക്കടക്കം മൊറട്ടോറിയം നൽകുന്ന കാര്യവും ഇന്ന് ചേരുന്ന സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം പരിശോധിക്കും.