ETV Bharat / state

തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് 19

covid 19 kerala  corona kerala  കൊറോണ കേരളം  കൊവിഡ് 19
തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് 19
author img

By

Published : Mar 13, 2020, 6:58 PM IST

Updated : Mar 13, 2020, 8:35 PM IST

18:56 March 13

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയിരുന്നു.

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നും തിരുവനന്തപുരത്താണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശിക്കും വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലുള്ള ഇറ്റാലിയന്‍ സ്വദേശിക്കുമാണ് ഇന്ന് പരിശോധന ഫലം പോസിറ്റാവയത്. ഇതുകൂടാതെ ഇന്നലെ ഇറ്റലിയില്‍ നിന്നം ദോഹ വഴി കേരളത്തിലെത്തിയ തിരുവനന്തപുരം വെളളനാട് സ്വദേശിക്കും കോവിഡ് 19 ബാധയുണ്ട്.  14 ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയപ്പോള്‍ തന്നെ വൈറസ് ബാധയുണ്ടെന്ന സംശയമുണ്ടായിരുന്നതിനാല്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പരിശോധന ഫലം പോസിറ്റീവായതോടെ ഇയാളെ മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ലണ്ടനില്‍ നിന്നെത്തിയയാളും ഐസലേഷന്‍ വാര്‍ഡിലാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 22 ആയി. ഇതില്‍ 19 പേരാണ് ഇപ്പോഴും ചിക്തസയിലുളളത്. ഇതില്‍ 3 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് മൊത്തത്തില്‍ 5468 പേരാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5191 പേര്‍ വീടുകളിലും, 277 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 69 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ടത്.          

കൊവിഡ് 19 ബാധതരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 3

പത്തനംതിട്ട 9

കോട്ടയം 2

എറണാകുളം 3

തൃശൂര്‍ 1

കണ്ണൂര്‍ 1

Last Updated : Mar 13, 2020, 8:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.