ETV Bharat / state

Policemen Attacked: കസ്‌റ്റഡിയിലിരിക്കെ ഓടി രക്ഷപ്പെടാന്‍ പൊലീസുകാരനെ ആക്രമിച്ചു; പ്രതിക്ക് 4 മാസം തടവ് വിധിച്ച് കോടതി

പൂന്തുറ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലാണ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ്

Court orders imprisonment  imprisonment for accused  Policemen Attacked  imprisonment for accused on Policemen Attacked  Man attacked policemen to escape from Custody  Man attacked policemen  Poonthura  കസ്‌റ്റഡിയിലിരിക്കെ ഓടി രക്ഷപ്പെടാന്‍  പൊലീസുകാരനെ ആക്രമിച്ചു  പ്രതിക്ക് 4 മാസം തടവ്  തടവ് വിധിച്ച് കോടതി  പൂന്തുറ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ  പൂന്തുറ  പൊലീസ്  ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്
കസ്‌റ്റഡിയിലിരിക്കെ ഓടി രക്ഷപ്പെടാന്‍ പൊലീസുകാരനെ ആക്രമിച്ചു; പ്രതിക്ക് 4 മാസം തടവ് വിധിച്ച് കോടതി
author img

By

Published : Jun 24, 2023, 9:12 PM IST

തിരുവനന്തപുരം: പൂന്തുറ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ. മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിലെ പാച്ചൻ മകൻ മനോജിനെയാണ് (35) നാലു മാസം തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അശ്വതി നായരിന്‍റേതാണ് ഉത്തരവ്.

സംഭവം ഇങ്ങനെ: പൂന്തുറ പൊലീസ് ഉദ്യോഗസ്ഥനായ ഫ്രാൻസോയെ ഡ്യൂട്ടിക്കിടയിൽ പൊലീസ് സ്‌റ്റേഷനിൽ വച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. 2011 ഓഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മുട്ടത്തറ ശ്‌മശാനത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതോടെയാണ് മനോജിനെ പൊലീസ് പിടികൂടി സ്‌റ്റേഷനിൽ കൊണ്ടുവരുന്നത്. എന്നാല്‍ പാറാവിൽ സൂക്ഷിച്ചിരുന്ന പ്രതി കസ്‌റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് തടഞ്ഞപ്പോളാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം എട്ട് സാക്ഷികളെ വിസ്‌തരിച്ചു. 2011 ൽ അന്വേഷണം പൂർത്തിയാക്കിയ പൂന്തുറ പൊലീസ്, കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്‌റ്റന്‍റ് പബ്ലിക് പ്രോസികൂട്ടർ മനു കല്ലംപള്ളി ഹാജരായി.

നൈറ്റ് പട്രോളിങിനിടെ ആക്രമണം: അടുത്തിടെ പൂന്തുറ ഗ്രേഡ് എസ്ഐക്ക് നേരെ അഞ്ചംഗ സംഘം ആക്രമണം നടത്തിയിരുന്നു. പൂന്തുറ പൊലീസ് ഗ്രേഡ് എസ്ഐ ജയപ്രകാശിനാണ് നൈറ്റ് പട്രോളിങിനിടെ അക്രമികളുടെ മർദനമേറ്റത്. നാലുപേരടങ്ങുന്ന പൊലീസ് സംഘം ജീപ്പിൽ നൈറ്റ്‌ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

സ്ഥിരം കുറ്റവാളിയായ ഹുസൈൻ എന്നയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇവര്‍ എസ്ഐയെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്‌തുവെന്നും പൊലീസ് വ്യക്തമാക്കി. പട്രോളിങ് നടത്തുന്നതിനിടെ രാത്രി ഹുസൈനും സംഘവും കൂട്ടംകൂടി നിന്നിടത്ത് എത്തിയതോടെയാണ് ഇവർ പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ കൃത്യവിലോപത്തിന് തടസം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസ് രജിസ്‌റ്റർ ചെയ്‌ത് പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികൾ ഒളിവില്‍ പോയിരുന്നു.

പൊലീസ് ജീപ്പില്‍ നിന്നും ചാടിയ പ്രതി മരിച്ചു: ഈ സംഭവത്തിന് മുമ്പ് പൊലീസ് ജീപ്പില്‍ നിന്നും പുറത്തേക്ക് ചാടിയ യുവാവ് മരിച്ചിരുന്നു. പൂന്തുറ സ്വദേശി സനോഫറാണ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പില്‍ നിന്ന് ചാടിയത്. വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ സനോഫറിന്‍റെ തലച്ചോറിനടക്കം ക്ഷതമേറ്റിരുന്നു.

സംഭവത്തിന്‍റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയ ശേഷം സനോഫര്‍ ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്‌തതായി വീട്ടുകാര്‍ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടര്‍ന്ന് സനോഫറിനെ സ്റ്റേഷനിലെത്തിച്ച് പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. ഇതിനിടെ സനോഫര്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചതായും പൊലീസ് പറയുന്നു.

ഇതേതുടര്‍ന്ന് ചികിത്സ നല്‍കിയ ശേഷം സനോഫറിനെ വീട്ടിലത്തിച്ചെങ്കിലും വീട്ടില്‍ പ്രവേശിക്കാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. സനോഫറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതോടെ ഇയാളെയും കൂട്ടി പൊലീസുകാര്‍ വീണ്ടും ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് ഇയാള്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ പുറകില്‍ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.

Also read: പൂന്തുറയില്‍ സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന; മുഖ്യകണ്ണി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.