തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയെയും ഭാര്യയെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശിയും സ്വർണ വ്യാപാരിയുമായ കേശവൻ, ഭാര്യ സെൽവി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്നും വിഷക്കുപ്പികൾ കണ്ടെത്തി.
ALSO READ: കിറ്റെക്സ് തൊഴിലാളികളുടെ അക്രമം : കൂടുതല്‍ പേര്‍ പ്രതികളാകും
ജന്മനാ ശാരീരിക വൈകല്യമുള്ള കേശവൻ മാനസികമായി കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.