തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് വീട്ടിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി. ചുള്ളിയൂർ സ്വദേശി അരുൺ രാജിന്‍റെ വീട്ടിൽ നിന്നാണ് അമരവിള എക്സൈസ് സംഘം മൂന്ന് നാടൻ ബോംബുകൾ കണ്ടെത്തിയത്. 2020ൽ വടകര സ്വദേശി അജിത്തിന്‍റെ വീടിന് നേരെ ബോംബാക്രമണം നടത്തിയ സംഘത്തിലെ പ്രതിയാണ് അരുൺരാജ്.
തുടർന്ന് മാരായമുട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് എത്തി ബോംബുകൾ നിർവീര്യമാക്കി. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട അരുണിനെ പിടികൂടിയിട്ടില്ല. ബലാത്സംഗ കേസിലുൾപ്പെടെ അരുണ്‍രാജ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ALSO READ: മുട്ടിൽ വനം കൊള്ള: കള്ളൻ കപ്പലിൽ തന്നെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ