ETV Bharat / state

ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമാണത്തില്‍ അഴിമതിയെന്ന് ആരോപണം - controversy in life home project

വെള്ളറട ഗ്രാമപഞ്ചായത്തിലെ കൂതാളി വാർഡിലെ കൊല്ലംകോണം സ്വദേശിനിയും വിധവയുമായ യശോദയുടെ വീട് നിർമാണത്തിലാണ് അഴിമതി ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് എത്തിയത്

ലൈഫ് ഭവന പദ്ധതി  വെള്ളറട ഗ്രാമപഞ്ചായത്ത്  ഭവന നിർമാണത്തില്‍ അഴിമതി  life home project news  controversy in life home project  vellarada grama panchayat
ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമാണത്തില്‍ അഴിമതിയെന്ന് ആരോപണം
author img

By

Published : May 11, 2020, 4:25 PM IST

തിരുവനന്തപുരം: വെള്ളറടയില്‍ ലൈഫ് ഭവന പദ്ധതിയുടെ കീഴിലുള്ള വീട് നിർമാണത്തില്‍ അഴിമതിയെന്ന് ആരോപണം. വെള്ളറട ഗ്രാമപഞ്ചായത്തിലെ കൂതാളി വാർഡിലെ കൊല്ലംകോണം സ്വദേശിനിയും വിധവയുമായ യശോദയുടെ വീട് നിർമാണത്തിലാണ് അഴിമതി ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് എത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവ് കരാർ ഏറ്റെടുത്ത വീട് വാർക്കുന്നതിനുപകരം ഷീറ്റിടാൻ ശ്രമിക്കുന്നതായാണ് പരാതി. പദ്ധതി അനുവദിച്ചപ്പോൾ തന്നെ വീടിന്‍റെ നിർമാണ ചുമതല പ്രസിഡന്‍റിന്‍റെ ഭർത്താവിന് നൽകാനായിരുന്നു വാക്കാലുള്ള കരാർ.

ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമാണത്തില്‍ അഴിമതിയെന്ന് ആരോപണം

കോൺക്രീറ്റ് വീട് നിർമിക്കാനുള്ള പഞ്ചായത്ത് കരാർ ലംഘിച്ചാണ് ഷീറ്റിട്ട് വീട് നിർമാണം പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. വീടിന്‍റെ അടിത്തറ ബലമുള്ളതല്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പഞ്ചായത്തിൽ നിന്ന് ലൈഫ് പദ്ധതി പ്രകാരം അഞ്ചു ഘട്ടങ്ങളിലാണ് തുക അനുവദിച്ചു നൽകാറുള്ളത്. ജനറൽ വിഭാഗത്തിന് മൂന്നാംഘട്ടത്തിൽ അനുവദിച്ചു നൽകുന്ന മൂന്നുലക്ഷം രൂപ നൽകുമ്പോൾ വീട് വാർത്ത് മേൽക്കൂര സജ്ജമാക്കണം. എന്നാൽ മൂന്നു ലക്ഷം രൂപയും, ഒരു ലക്ഷം രൂപയിലധികം വിലവരുന്ന മരങ്ങളും നൽകിയിട്ടും ഉറപ്പുള്ള അടിത്തറ പോലുമില്ലാത്ത വീടിന്‍റെ നിർമാണം നടത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വീടിന്‍റെ ഓരോഘട്ട പണി പൂർത്തിയാകുമ്പോഴും പഞ്ചായത്തിൽ നിന്ന് പരിശോധന നടത്തണമെന്നാണ് നിയമം. എന്നാൽ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കുടുംബാംഗങ്ങൾ ഏറ്റെടുത്ത് ചെയ്യുന്ന നിർമാണമായതിനാല്‍ പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ പരിശോധനയും നടന്നിട്ടില്ല. വീടിനുള്ളിലെ ലിന്‍റിലുകൾ വാർക്കുന്നതിനുപകരം പാഴായി കിടന്ന ഇലക്ട്രിക് പോസ്റ്റുകൾ ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. ആരോപണങ്ങളുന്നയിച്ച് യശോദ ജില്ലാ കലക്ടർക്ക് പരാതി നൽകി. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭ പറഞ്ഞു. ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി ലൈഫ് ഭവന പദ്ധതിയിലൂടെ നൽകിയ 556 വീടുകളിൽ യശോദയുടെ വീട് മാത്രമാണ് ഷീറ്റിട്ട് നിർമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.