ETV Bharat / state

Exclusive: തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് ഉദ്യോഗസ്ഥരോ? കൗണ്‍സിലോ? വാഹനക്കണക്കിന്‍റെ കൂടുതല്‍ പിഴവുകള്‍

വാഹനക്കണക്കില്‍ കൂടുതൽ പിഴവുകള്‍ സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി സെർച്ച് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗമായിരുന്ന പി പദ്‌മകുമാറാണ് രംഗത്തെത്തയത്

thiruvananthapuram corporation vehicle theft issue  ETV Bharat Exclusive on corporation vehicle theft issue  തിരുവനന്തപുരം കോർപ്പറേഷനിലെ വാഹനക്കണക്കില്‍ കൂടുതൽ പിഴവുകൾ  കോർപ്പറേഷനിലെ വാഹനക്കണക്ക് സംബന്ധിച്ച് കൂടുതൽ പിഴവുകൾ പുറത്ത്  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  thiruvananthapuram todays news
ETV Bharat Exclusive: തിരുവനന്തപുരം കോർപ്പറേഷനിലെ വാഹനക്കണക്കില്‍ കൂടുതൽ പിഴവുകൾ; വെളിപ്പെടുത്തല്‍ പുറത്ത്
author img

By

Published : May 20, 2022, 9:24 PM IST

തിരുവനന്തപുരം: കോർപ്പറേഷനിലെ വാഹനക്കണക്ക് സംബന്ധിച്ച് കൂടുതൽ പിഴവുകൾ പുറത്ത്. മോഷണംപോയ വാഹനങ്ങൾ കണ്ടെത്താൻ നിയോഗിച്ച സെർച്ച് കമ്മിറ്റിക്ക് കൗൺസിലിൻ്റെ അംഗീകാരമില്ലായിരുന്നുവെന്ന വാദം പൊളിച്ച് പ്രതിപക്ഷം രംഗത്തെത്തി. കൗൺസിലിൻ്റെ അംഗീകാരത്തോടെയാണ് മൂന്ന് മുന്നണികളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്ന്, കമ്മിറ്റിയിലെ യു.ഡി.എഫ് അംഗമായിരുന്ന പി പദ്‌മകുമാർ വെളിപ്പെടുത്തി.

ETV Bharat Exclusive: തിരുവനന്തപുരം കോർപ്പറേഷനിലെ വാഹനക്കണക്കില്‍ കൂടുതൽ പിഴവുകൾ; വെളിപ്പെടുത്തല്‍ പുറത്ത്

കൗൺസിലിൻ്റെ അംഗീകാരമില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചുവെങ്കിൽ അത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയും രംഗത്തെത്തി. മേയർ ആര്യ രാജേന്ദ്രന് കാര്യങ്ങൾ അറിയില്ലെന്നും വിഷയത്തിൽ പ്രതികരിക്കാതെ മേയർ ഒളിച്ചുകളിക്കുകയാണെന്നും ബി.ജെ.പി കൗൺസിലർ കരമന അജിത് ആരോപിച്ചു. വാഹനങ്ങൾ മോഷണം പോയതായി മൂന്നംഗ സെർച്ച് കമ്മിറ്റി കണ്ടെത്തിയിട്ടും പൊലീസിൽ പരാതി കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് താൻ കമ്മിറ്റിയിൽ നിന്ന് രാജി വച്ചതെന്ന് പി പദ്‌മകുമാർ വ്യക്തമാക്കി.

ആരോപണത്തിന് ബലം പകര്‍ന്ന് വെളിപ്പെടുത്തൽ: മോഷണം സംബന്ധിച്ച് ഭരണസമിതി പരാതി നൽകിയിട്ടില്ലെന്നും സി.പി.എം പ്രവർത്തകർ സ്വകാര്യമായി നഗരസഭ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള ബി.ജെ.പിയുടെ ആരോപണത്തിന് ബലം പകരുന്നതാണ് പുതിയ വെളിപ്പെടുത്തൽ. വാഹനങ്ങളുടെ കണക്ക് സംബന്ധിച്ച് നഗരസഭ ഇ.ടി.വി ഭാരതിന് നൽകിയ വിവരാവകാശത്തിൽ പിഴവുപറ്റിയെന്നും സെർച്ച് കമ്മിറ്റി കൗൺസിൽ രൂപീകരിച്ചതല്ലെന്നുമായിരുന്നു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിൻ്റെ വാദം.

ALSO READ | EXCLUSIVE | 'മോഷ്‌ടിച്ച വാഹനങ്ങൾ സിപിഎമ്മുകാരുടെ കൈയില്‍', ഗുരുതരാരോപണവുമായി പ്രതിപക്ഷം ; ഇടിവി ഭാരത് അന്വേഷണം

കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ മോഷണം പോയിട്ടുണ്ടെന്നും കണ്ടം ചെയ്‌ത വാഹനങ്ങളുടെ പേരിൽ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്നും സെർച്ച് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇ.ടി.വി ഭാരത് വിവരാവകാശപ്രകാരം ചോദ്യമുന്നയിച്ചപ്പോൾ വാഹനങ്ങളുടെ എണ്ണം നഗരസഭ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

ഇതിനുപിന്നാലെയാണ് വാഹനക്കണക്കിലെ പിഴവുകൾ ഇടിവി ഭാരത് പുറത്തുകൊണ്ടുവന്നത്. വിഷയം കൗൺസിലിൽ ശക്തമായി ഉന്നയിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ഒളിച്ചുകളിക്കുന്നതിനു പകരം മേയർ മറുപടി പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.