തിരുവനന്തപുരം: കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് (RBI) സര്‍ക്കുലറില്‍, തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങളുള്ളതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.
ഇക്കാര്യം ചൂണ്ടികാട്ടി ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിനെതിരെ നിയപരമായ നടപടികൾ സ്വീകരിക്കും. ഇതിനായി കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ മേഖലയെ ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ:'ബാങ്ക് എന്ന് ഉപയോഗിക്കരുത്' ; ആര്‍ബിഐ ഉത്തരവിനെതിരെ വി.എൻ വാസവൻ
സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. 40 ഫ്ലാറ്റുകളാണ് തയാറാക്കിയിരിക്കുന്നത്. ഇവ ഡിസംബര്‍ ആറിന് മുഖ്യമന്ത്രി കൈമാറും. 14 ജില്ലകളിലേക്കും കെയര്‍ ഹോം പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണ സമാശ്വാസ പദ്ധതിയില്‍ 11194 അപേക്ഷകര്‍ക്കായി 22.33 കോടി രൂപ ഇതുവരെ ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.