തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കെപിസിസി ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
രാഹുല്‍ഗാന്ധിയെ മര്‍ദിച്ചതിനും അദ്ദേഹത്തിന്‍റെ യാത്ര തടഞ്ഞതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണിയെണ്ണി കണക്കു പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം ഭരിക്കുന്ന സര്‍ക്കരും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ തടയുന്നതെന്തിനെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വളരെ കുറച്ച് ആളുകളെ മാത്രം സംഘടിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.