ETV Bharat / state

മദ്യവില്‍പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് വി.എം.സുധീരന്‍ - മദ്യവില്‍പന കേന്ദ്രങ്ങൾ

സർക്കാരിന്‍റേത് നിഷേധാത്മക സമീപനമാണെന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ

വി.എം.സുധീരന്‍  congress leader vm sudheeran  കൊവിഡ് 19 വ്യാപനം  beverages outlet  മദ്യവില്‍പന കേന്ദ്രങ്ങൾ  മദ്യശാലകൾ
മദ്യവില്‍പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് വി.എം.സുധീരന്‍
author img

By

Published : Mar 17, 2020, 12:46 PM IST

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ മദ്യവില്‍പന കേന്ദ്രങ്ങൾ എത്രയും വേഗം അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. വൈറസ് വ്യാപിക്കാതിരിക്കാൻ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികൾ മികച്ചതാണ്. എന്നാൽ മദ്യമേഖലയിൽ സർക്കാർ ഇടപെടുന്നില്ല. ഇവിടെ ആളുകൾ തടിച്ചുകൂടുന്നത് തടയുന്നില്ല. മദ്യശാലകൾ അടച്ചിടണമെന്ന് ആവശ്യം നിരവധി പേർ ഉന്നയിച്ചെങ്കിലും സർക്കാരിന്‍റേത് നിഷേധാത്മക സമീപനമാണെന്നും സുധീരൻ ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് പറയുന്നത് ന്യായീകരണം മാത്രമാണ്. മദ്യമേഖലയില്‍ നിയന്ത്രണമേറ്റെടുക്കാത്തത് സർക്കാരിന്‍റെ നല്ല പ്രവർത്തനങ്ങളിൽ കൂടി കരിനിഴൽ വീഴ്ത്തുന്നതാണെന്നും സുധീരൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.