ETV Bharat / state

സർക്കാരിനെതിരായ പ്രക്ഷോഭത്തിനിടയിലും കോൺഗ്രസില്‍ വീണ്ടും ഗ്രൂപ്പുകളി: ഇത്തവണ നീക്കം സതീശനെതിരെ

ബ്ലോക്ക് പുന:സംഘടന സജീവമായപ്പോൾ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് നേതാക്കളുടെ സംയുക്ത ഗ്രൂപ്പ് യോഗം, പടനീക്കം സതീശനെതിരെയെന്ന് സൂചന. പരാതിക്കാരെ നേരിട്ടു കാണുമെന്ന് ഗ്രൂപ്പു യോഗത്തിനു ശേഷം കെ സുധാകരന്‍. congress group meeting in Trivandrum

author img

By

Published : Jun 9, 2023, 4:36 PM IST

congress group meeting in Trivandrum
സർക്കാരിനെതിരായ പ്രക്ഷോഭത്തിനിടയിലും കോൺഗ്രസില്‍ വീണ്ടും ഗ്രൂപ്പുകളി

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് യോഗം congress group meeting in Trivandrum. അടുത്തയിടെ നടന്ന ബ്ലോക്ക് പുനസംഘടനയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് എ, ഐ ഗ്രൂപ്പുകളെ വെട്ടി നിരത്തിയെന്ന് പരസ്യ വിമര്‍ശനമുയര്‍ത്തിയ നേതാക്കളാണ് ഇന്ന് തലസ്ഥാനത്ത് ഗ്രൂപ്പു യോഗം ചേര്‍ന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എംപിമാരായ ബെന്നി ബെഹനാന്‍, എം.കെ. രാഘവന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

പടനീക്കം സതീശനെതിരെ: വയനാട്ടില്‍ അടുത്തയിടെ നടന്ന കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റിന്റെ അന്തസത്ത കണക്കിലെടുക്കാതെ കെപിസിസി പ്രസിഡന്റും വിഡി സതീശനനും ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നു എന്ന വിമര്‍ശനമാണ് യോഗത്തില്‍ പെതുവേ ഉണ്ടായത്്. കെ.സുധാകരനെ മുന്നില്‍ നിര്‍ത്തി എല്ലാ തീരുമാനങ്ങളും സതീശന്‍ കൈക്കൊള്ളുന്നു എന്നു മാത്രമല്ല, ബ്ലോക്ക് പുന സംഘടനയില്‍ ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായും അവഗണിച്ചതിനു പിന്നിലും സതീശനാണെന്ന വികാരമാണ് യോഗത്തില്‍ പൊതുവേയുണ്ടായത്. കെ.കരുണാകരന്‍-എ.കെ.ആന്റണി കാലഘട്ടത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പരസ്പരം പോരടിച്ചു നിന്ന എ, ഐ ഗ്രൂപ്പുകള്‍ ഇനി മുതല്‍ ഒന്നിച്ചു നീങ്ങാനും യോഗത്തില്‍ ധാരണയായി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

പേടിയുണ്ട്: ബ്ലോക്ക് പുന:സംഘടനയില്‍ ഉണ്ടായതു പോലെ ഉടന്‍ നടക്കാനിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയില്‍ പൂര്‍ണമായി ഒതുക്കപ്പെടും എന്ന ഭയം എ,ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ 2021 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട് വന്‍ പരാജയം ഏറ്റു വാങ്ങി, സംസ്ഥാന ചരിത്രത്തിലെ ആദ്യ തുടര്‍ഭരണത്തിന് ഇരുവരും കളമൊരുക്കിയതോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശന്‍-സുധാകരന്‍ അച്ചുതണ്ടിനെ കൂട്ടിയിണക്കി പാര്‍ട്ടി നേതൃത്വത്തിലും പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തിലും കൊണ്ടു വന്നത്. സംസ്ഥാനത്ത് നിലനിന്നിരുന്ന ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പ് സമവാക്യം പൊളിക്കുക എന്ന ഉദ്ദേശ്യവും ഈ നീക്കത്തിലൂടെ ഹൈക്കമാന്‍ഡിനുണ്ടായിരുന്നു.

സുധാകരനും സതീശനും നേതൃത്വത്തിലെത്തിയതോടെ ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകള്‍ കേരളത്തില്‍ തീര്‍ത്തും ദുര്‍ബ്ബലമായി. അണികള്‍ പൂര്‍ണമായും സുധാകരനും സതീശനും പിന്നിലണിനിരന്നു. അവസരം മുതലെടുത്ത് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഇവര്‍ക്കു മുകളില്‍ പിടിമുറുക്കിയതോടെ നേതാക്കള്‍ക്കിടയില്‍ കെസി വേണുഗോപാല്‍ ഗ്രൂപ്പും രൂപം കൊണ്ടു. എന്നാല്‍ മുന്‍ കാലങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായി തങ്ങള്‍ പ്രത്യേക ഗ്രൂപ്പുകാര്‍ എന്ന് ഒരു കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പറഞ്ഞിരുന്ന സാഹചര്യം ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ഏറെക്കുറെ പൂര്‍ണമായി നീങ്ങി വരുന്നതിനിടെ, സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുന്‍ കൈ എടുത്ത് ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്തത് സുധാകരനും സതീശനും നേരെയുള്ള പസ്യ വെല്ലുവിളിയായി നേതാക്കള്‍ വിലയിരുത്തുന്നു.

കരുതലോടെ സുധാകരൻ: ഗ്രൂപ്പ് യോഗം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കരുതലോടെയായിരുന്നു കെപിസിസി പ്രിസിഡന്റ് സുധാകരന്റെ പ്രതികരണം. കഴിയുന്ന നേതാക്കളെ ഇന്നു തന്നെ കാണുമെന്നു പറഞ്ഞ സുധാകരന്‍ പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇത്രയും കൂടിയാലോചനകളോടെ കോണ്‍ഗ്രസില്‍ പുന:സഘടന നടന്ന ഒരു കാലം മുന്‍പുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സതീശന് പരിപൂര്‍ണ സംരക്ഷണ കവചമൊരുക്കിയ സുധാകരന്‍ എന്താണ് സതീശന്‍ ചെയ്ത തെറ്റെന്ന് എത്ര ആലോചിചിച്ചിട്ടും മനസിലാകുന്നില്ലെന്നും പ്രതികരിച്ചു.

ഒരു കാലത്ത് സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സ്ഥാനങ്ങള്‍ പരസ്പരം പങ്കിട്ടെടുത്തിരുന്ന ചെന്നിത്തല-ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകള്‍ നന്നേ മെലിഞ്ഞു എന്ന കാര്യം അവര്‍ക്കു തന്നെ ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. ഗതകാല പ്രൗഡിയുടെ ശീതളഛായയില്‍ അധികാരം പങ്കിട്ടെടുക്കാനുള്ള മോഹം പെലിഞ്ഞതോടെയാണ് ഗ്രൂപ്പു യോഗം നടത്തി തങ്ങളുടെ സാന്നിധ്യം വെല്ലുവിളി എന്ന രൂപത്തില്‍ ഇവര്‍ അവതരിപ്പിക്കുന്നത്. ഇതിനെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഹൈക്കമാന്‍ഡും ഗൗരവത്തിലെടുക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.