ETV Bharat / state

ഇന്ധന വില വർധനവിൽ കേന്ദ്രവും കേരളവും ഒരേ തൂവൽപക്ഷികളെന്ന് മുല്ലപ്പള്ളി

author img

By

Published : Jun 29, 2020, 4:04 PM IST

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ സംസ്ഥാന തല ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം

തിരുവനന്തപുരം  trivanfrum  KPCC president  mullappally ramachandran  fuel hike  kerala goverment  ഇന്ധന വില വർദ്ധനവ്
ഇന്ധന വില വർദ്ധനവിൽ കേന്ദ്രവും കേരളവും ഒരേ തൂവൽപക്ഷികൾ; മുല്ലപ്പള്ളി

തിരുവനന്തപുരം: ഇന്ധന വില വർധനവിന്‍റെ കാര്യത്തിൽ കേന്ദ്രവും കേരളവും ഒരേ തൂവൽപക്ഷികളെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ് സംബന്ധിച്ച് കേന്ദ്രം ഒരു ന്യായീകരണവും നൽകുന്നില്ല. രണ്ട് സർക്കാരുകളും ജന വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. അസുഖ ബാധിതനായ കോടിയേരിയെക്കൊണ്ട് നിർബന്ധിച്ച് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ പ്രസ്താവന ഇറക്കിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ സംസ്ഥാന തല ഉത്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും പ്രതിഷേധ ധർണയിൽ പങ്കെടുത്തു. ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളോട് കരുണ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിസ്ഥാന വിലയുടെ രണ്ടിരട്ടിയാണ് ഇന്ധന വിലയായി നിലവിൽ ഈടാക്കുന്നത്. ഒരു വർഷം 2,000 കോടി ഇതിലൂടെ സംസ്ഥാന സർക്കാരിന് മാത്രം ലഭിക്കും. ഇന്ധന വിലയുടെ പേരിൽ പകൽകൊള്ളയാണ് നടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ധർണ്ണയിൽ വി.എസ് ശിവകുമാർ എം.എൽ.എ., യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്‍ എന്നിവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.