തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങി വരവില്‍ സംസ്ഥാനത്തിന്‍റെ നിലപാടിന് കേന്ദ്ര സർക്കാരിന്‍റെ അഭിനന്ദനം. പ്രവാസികളുടെ മടങ്ങിവരവ് കൈകാര്യം ചെയ്തതിനാണ് സംസ്ഥാന സർക്കാരിനെ കേന്ദ്ര സർക്കാർ അഭിനന്ദനമറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അതേ ദിവസം തന്നെയാണ് വിദേശകാര്യമന്ത്രാലയം സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കത്തും ലഭിച്ചിരിക്കുന്നത്.
നിരവധി പ്രവാസികൾ മടങ്ങിയെത്തിയ സാഹചര്യം കേരളം മികച്ച രീതിയിൽ കൈകാര്യം ചെയ്യ്തു. രോഗവ്യാപനം തടയുന്നതിൽ കേരളത്തിന്‍റെ മാതൃക ഫലപ്രദമാണെന്നും കേന്ദ്രം പറയുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് അഭിനനം അറിയിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് സംസ്ഥാനത്തിന് കത്തയച്ചിരിക്കുന്നത്. പ്രവാസികളുടെ മടക്കം സംബന്ധിച്ച് കേരളത്തിന്‍റെ നിർദേശങ്ങളിൽ പരിഗണിക്കാമെന്നും കത്തിൽ വ്യക്തമാക്കുന്നു. പിപിഇ കിറ്റ് അടക്കം മുന്നോട്ടുവെച്ച നിർദേശങ്ങൾ എയർലൈൻ കമ്പനികളെ അറിയിക്കും. വിവിധ രാജ്യങ്ങളുടെ അംബാസിഡർ മാരുടെ സേവനവും വിദേശകാര്യമന്ത്രാലയം ഉറപ്പുനൽകുന്നുണ്ട്.