തിരുവനന്തപുരം: മടങ്ങി എത്തുന്ന പ്രവാസികളുടെ ക്വാറന്‍റൈൻ പണം ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. ജില്ല കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിനു മുന്നിലും യു.ഡി.എഫ് ധർണ നടത്തി. ക്വാറന്‍റൈൻ പണം ഈടാക്കാനുള്ള തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സർക്കാരിന്‍റെ ക്രൂരത അംഗീകരിക്കാനാവില്ല. പ്രാവാസി ക്വാറന്‍റൈൻ സൗജന്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രവാസികളോട് സർക്കാർ കാണിക്കുന്നത് പകൽകൊള്ളയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ബഡായി ബംഗ്ലാവ് പോലെയാണ്. പ്രവാസികളെ അതിഥികളായല്ല പേയിങ് ഗസ്റ്റുകളായാണ് സർക്കാർ കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാർ പ്രവാസികളെ അപമാനിക്കുന്നുവെന്നും അദേഹം പറഞ്ഞു.