ETV Bharat / state

സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍

പൊലീസ് പരിശോധനകൾ കർശനമാക്കും.

complete lockdown  സമ്പൂര്‍ണ ലോക്ക് ഡൗണ്‍  മുഖ്യമന്ത്രി  കൊവിഡ് 19  cm pinarayi vijayan  covid 19
സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍
author img

By

Published : Jun 19, 2021, 9:35 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക് ഡൗൺ. പൊതുഗതാഗതം ഉണ്ടാവില്ല. ആരോഗ്യ സംവിധാനങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമാണ് ഈ ദിവസങ്ങളില്‍ ഇളവ് ലഭിക്കുക.

ബാർ, ബെവ്റേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതൽ വീണ്ടും നടപ്പാക്കും. ശനിയും ഞായറും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളിൽ മയപ്പെടുത്തിയ പൊലീസ് പരിശോധനകൾ ഈ രണ്ട് ദിവസവും കർശനമാക്കും.

ALSO READ: ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവെറിക്ക് മാത്രമാണ് അനുമതി. ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാവരും ഈ ദിവസങ്ങളില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.