തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ പ്ലസ് വൺ സീറ്റ് ക്ഷാമം നിയമസഭയില്‍ ഏറ്റെടുത്ത് കെ.കെ ശൈലജ. പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത പരാതികൾ തീർക്കണമെന്ന് ശ്രദ്ധക്ഷണിക്കലിലൂടെ ശൈലജ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ നിലപാട് മുന്‍മന്ത്രി നിയമസഭയിൽ ആവർത്തിച്ചു.
ALSO READ: ഭിന്നശേഷിക്കാർക്കുള്ള മുൻഗണന റേഷൻ കാർഡ് പരിഗണനയിലെന്ന് ഭക്ഷ്യ മന്ത്രി
ജില്ല, സബ്‌ജില്ല അടിസ്ഥാനത്തിൽ വേണം സീറ്റുകൾ പരിഗണിക്കാന്‍. അതേസമയം, പ്ലസ് വൺ സീറ്റ് ക്ഷാമം ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് മുൻമന്ത്രിയ്ക്ക് തന്നെ ഇക്കാര്യം ഉന്നയിക്കേണ്ടി വന്നത് എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ബാച്ചുകൾ കൂട്ടാതെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ല. വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞത് മുഴുവൻ തെറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.