ETV Bharat / state

മോഹിനിയാട്ടത്തിന് 50,000 കേരളനടനത്തിന് 40,000, സബ് ജില്ല കലോത്സവത്തില്‍ വിജയിപ്പിക്കാൻ കോഴ ചോദിച്ചതായി പരാതി

Bribery to win sub district kalolsavam: ജില്ലാ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ചാണ് മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിൽ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകി ഇടനിലക്കാർ അരലക്ഷത്തോളം രൂപ കോഴ ആവശ്യപ്പെട്ടത്

Kozha aropanam kalolsavam  kerala sub district kalolsavam  sub district kalolsavam  bribery  ജില്ലാ കലോത്സവം  കോഴ  കേരള സബ് ജില്ല കലോത്സവം  മോഹിനിയാട്ടം  കേരളനടനം  കലോത്സവത്തില്‍ വിജയിപ്പിക്കാൻ കോഴ  bribery win sub district kalolsavam
sub district kalolsavam
author img

By ETV Bharat Kerala Team

Published : Dec 6, 2023, 5:46 PM IST

കലോത്സവത്തില്‍ വിജയിപ്പിക്കാൻ കോഴ

തിരുവനന്തപുരം: സബ് ജില്ല കലോത്സവത്തിലെ നൃത്ത ഇനങ്ങൾ വിജയിപ്പിക്കാൻ കോഴ ചോദിച്ചതായി പരാതി. നൃത്ത അധ്യാപിക സ്‌മിത ശ്രീയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് (Bribery to win sub district kalolsavam). ജില്ലാ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ചാണ് മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിൽ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകി ഇടനിലക്കാർ അരലക്ഷത്തോളം രൂപ കോഴ ആവശ്യപ്പെട്ടത് (kerala sub district kalolsavam). സംഭവത്തിന്‍റെ ശബ്‌ദ രേഖ പുറത്തായി.

മോഹിനിയാട്ടത്തിന് 50,000 രൂപയും 40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറയുന്നു. മേക്കപ്പ് ആർട്ടിസ്റ്റും കൊല്ലം സ്വദേശിയുമായ ശരത്, തിരുവനന്തപുരം സ്വദേശിയായ നൃത്താധ്യാപകൻ വിഷ്‌ണു, എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നും ശബ്‌ദരേഖയിൽ പറയുന്നു. പണം കൊടുത്താണ് പല മത്സരങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചതെന്നും പരാതിയുമായി കോടതിയെ സമീപിക്കാൻ ആലോചിക്കുന്നുവെന്നും നൃത്ത അധ്യാപിക പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: 62ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലത്താണ്‌ വേദിയൊരുങ്ങിയത്‌. സംസ്ഥാന സ്‌കൂൾ കായിക മേള തൃശൂരും ശാസ്ത്രമേള തിരുവനന്തപുരത്തുമാണ് നടന്നത്‌. ടിടിഐ കലോത്സവത്തിന് പാലക്കാട് വേദിയാകും. സ്‌കൂൾ കലോത്സവം ജനുവരിയില്‍ നടക്കും.കായിക മേള ഒക്ടോബറിലും സ്പെഷ്യൽ സ്‌കൂൾ മേള നവംബറിലും ശാസ്ത്രമേള ഡിസംബറിലുമാണ് നടന്നത്‌. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലോത്സവത്തിന് എറണാകുളത്ത് വേദിയൊരുങ്ങി.

കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറിയത് കോഴിക്കോടായിരുന്നു. ജനുവരി മൂന്നിനായിരുന്നു കലോത്സവം. കഴിഞ്ഞ വര്‍ഷം കലോത്സവത്തിൽ സ്വർണ കിരീടത്തിൽ മുത്തമിട്ടതും കോഴിക്കോടായിരുന്നു. 945 പോയിന്‍റോടെയാണ് കോഴിക്കോട് തങ്ങളുടെ 20-ാം കിരീടം കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തിനായി അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ 925 പോയിന്‍റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും സമാപനം സമ്മേളനം ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശനുമായിരുന്നു നിർവഹിച്ചത്.

ഗായിക കെഎസ് ചിത്രയായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത്. പതിനായിര കണക്കിന് ആളുകളാണ് കലോത്സവം കാണാൻ വേദികളിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ തവണ കലോത്സവത്തിന് നോൺ-വെജ് ഭക്ഷണം ഒരുക്കാത്തതിന്‍റെ പേരിൽ വലിയ വിവാദം ഉയർന്നിരുന്നു.

ALSO READ: സംഘാടകരുടെ പ്രഹസന നടനം, ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പുലർച്ചെ വരെ കേരള നടന മത്സരം

ALSO READ: കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗോത്‌സവം; കലയുടെ മാമാങ്കം സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.