ETV Bharat / state

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി

പോത്തൻകോട് പാലോട്ട്കോണം കോളനി സ്വദേശികളായ 21 സ്‌ത്രീകളാണ് കബളിപ്പിക്കപ്പെട്ടത്.

Complaint of money laundering  money laundering  തൊഴിലുറപ്പ് തൊഴിലാളികൾ  പോത്തൻകോട്  പാലോട്ട്കോണം കോളനി  പോത്തൻകോട് പൊലീസ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി
author img

By

Published : Oct 6, 2020, 6:44 PM IST

Updated : Oct 6, 2020, 7:24 PM IST

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളായ സ്‌ത്രീകൾക്ക് ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടി മുങ്ങിയതായി പരാതി. പോത്തൻകോട് പാലോട്ട്കോണം കോളനി സ്വദേശികളായ 21 സ്‌ത്രീകളാണ് കബളിപ്പിക്കപ്പെട്ടത്. ശക്തി ഫൈനാൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനെന്ന് പരിചയപ്പെട്ടെത്തിയ രണ്ടു പേരാണ് തട്ടിപ്പു നടത്തിയതെന്ന് തൊഴിലാളികൾ പറയുന്നു. ഇത് കാണിച്ച് പോത്തൻകോട് പൊലീസിൽ ഇവർ പരാതി നൽകി. നിർദ്ധനരായ വീട്ടമ്മമാരെ സമീപിച്ച് ഗ്രൂപ്പ് ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി

ഒരാളിന് അൻപതിനായിരം രൂപ വീതം ലോൺ അനുവദിച്ചെന്നും അതിന്‍റെ പ്രോസസിംഗ് ചാർജ് എന്ന് പറഞ്ഞ് ഒരാൾക്ക് രണ്ടായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു. ലോൺ തുക നൽകാമെന്നു പറഞ്ഞ ദിവസം വിളിച്ചപ്പോൾ അവർ നൽകിയ നമ്പർ സ്വിച്ച് ഓഫായി. തമിഴ്‌നാട്ടിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സമാന രീതിയിൽ ജില്ലയിലെ പല സ്ഥലങ്ങളിലും ഇത്തരം സംഘങ്ങൾ ലക്ഷങ്ങൾ തട്ടിയെടുത്തതായും പറയുന്നു.

Last Updated : Oct 6, 2020, 7:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.