ETV Bharat / state

'ഗതാഗത നിയമം ലംഘിച്ച് ഡോറിൽ തൂങ്ങിക്കിടന്ന് യാത്ര'; നരേന്ദ്ര മോദിക്കെതിരെ പരാതി - മോട്ടോർവാഹന വകുപ്പ്

കൊച്ചിയിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവില്വാമല സ്വദേശിയായ ജയകൃഷ്‌ണനാണ് പരാതി നൽകിയിരിക്കുന്നത്.

complaint against Narendra Modi  നരേന്ദ്ര മോദിക്കെതിരെ പരാതി  Narendra Modi violating traffic law  kerala news  national news  തിരുവനന്തപുരം  മോദിക്കെതിരെ പരാതി  violating traffic law  മോട്ടോർവാഹന വകുപ്പ്  Motor vehicle department
'ഗതാഗത നിയമം ലംഘിച്ച് ഡോറിൽ തൂങ്ങിക്കിടന്ന് യാത്ര' ; നരേന്ദ്ര മോദിക്കെതിരെ പരാതി
author img

By

Published : Apr 27, 2023, 9:59 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേരള ഡിജിപിക്കും കേരള മോട്ടോർവാഹനവകുപ്പിനും പരാതി. കൊച്ചിയിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. റോഡ് ഷോയിൽ പ്രധാനമന്ത്രി വാഹനത്തിന്റെ ഡോറിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു, വാഹനത്തിന്റെ ഗ്ലാസിൽ പൂക്കൾ എറിഞ്ഞ് കാഴ്ച മറച്ചു എന്നീ ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൃശൂർ സ്വദേശിയായ ജയകൃഷ്ണന്‍ എന്നയാൾ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനും മോട്ടോർവാഹന വകുപ്പിനും പരാതി നൽകിയിരിക്കുന്നത്.

നിയമം എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണെന്നും അത് എല്ലാവരും അനുസരിക്കണമെന്നും ജയകൃഷ്ണൻ പരാതിയിൽ പറയുന്നു. 26.04.23 നാണ് ഇത് സംബന്ധിച്ച് ജയകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. യുവാക്കളുമായി നടന്ന സംവാദ പരിപാടിയായ 'യുവം', വന്ദേ ഭാരത് ട്രെയിൻ സർവീസിന്റെ ഉദ്‌ഘാടനം, വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്‌ഘാടനത്തിനായി ഏപ്രില്‍ 24 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. യുവം പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപാണ് നരേന്ദ്ര മോദിയുടെ റോഡ് ഷോ നടന്നത്.

റോഡ് ഷോയിൽ തന്റെ ഔദ്യോഗിക വാഹനത്തിന്റെ മുൻ സീറ്റിൽ ഡോറിൽ തൂങ്ങി നിന്ന് റോഡിന് ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് നീങ്ങിയത്. അടുത്ത ദിവസം (25.04.23) തിരുവനന്തപുരത്ത് എത്തിയപ്പോഴും മോദി ഇത്തരത്തിൽ റോഡ് ഷോ നടത്തിയിരുന്നു. എയർപോർട്ട്-ശംഖുമുഖം റോഡിലായിരുന്നു തിരുവനന്തപുരത്ത് മോദിയുടെ റോഡ് ഷോ.

1.8 കിലോമീറ്ററാണ് കൊച്ചിയില്‍ മോദി റോഡ് ഷോ നടത്തിയത്. കേരളീയ വേഷത്തില്‍ കൊച്ചിയിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് ജനങ്ങൾ നല്‍കിയത്. റോഡ് ഷോയില്‍ ഉടനീളം മഞ്ഞപ്പൂക്കൾ വിതറിയിലും മുദ്രാവാക്യം വിളിച്ചുമാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.