തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രത തുടരുന്നു. മൂവായിരത്തിലേറെ പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരം നഗരസഭാ മേഖലയിൽ 16 വാർഡുകളെ കണ്ടെയിൻമെന്‍റ് സോണിൽ ഉൾപ്പെടുത്തി. കഴക്കൂട്ടം, ചെറുവയ്ക്കൽ, ഉളളൂർ, പൗഡിക്കോണം, ഞാണ്ടൂർക്കോണം, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, കവടിയാർ, കുന്നുകുഴി, തൈക്കാട്, കരമന, വെങ്ങാനൂർ, ചാല, തമ്പാനൂർ, കടകംപളളി വാർഡുകളാണ് കണ്ടെയിൻമെന്‍റ് സോണുകൾ.
തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകളിൽ 18 വാർഡുകളെ ഉൾപ്പെടുത്തി. മുള്ളൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം, പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തുറ, വലിയതുറ, വെട്ടുകാട്, വളളക്കടവ്, ശംഖുമുഖം, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളാണ് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകൾ.
കാരോട് പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ആര്യനാട് പഞ്ചായത്തിലെ പൊട്ടൻചിറ, വലിയകലുങ്ക് , പറണ്ടോട്, പുറുത്തിപ്പാറ വാർഡുകള്‍ കണ്ടെയിൻമെന്‍റ് സോണുകളാണ്. കുളത്തൂർ പഞ്ചായത്തിലെ വെങ്കടമ്പ്, ചെറുനൽപ്പഴിഞ്ഞി, പെരുമ്പഴുഞ്ഞി, കോട്ടയ്ക്കകം, മാവിലക്കടവ് വാർഡുകൾ കണ്ടെയിൻമെന്‍റ് സോണായി.
കിഴുവിലം പഞ്ചായത്തിലെ അരികത്തവാർ, കുറക്കട, മുടപുരം, വൈദ്യൻ്റെ മുക്ക് വാർഡുകളും പള്ളിക്കൽ പഞ്ചായത്തിലെ കെ കെ കോണം, പള്ളിക്കൽ ടൗൺ, ഒന്നാംകല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കൽ, കൊട്ടിയമുക്ക് വാർഡുകളും കണ്ടെയിൻമെന്‍റ് സോണുകളാണ്
മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല, കിളിക്കോട്ടുകോണം വാർഡുകൾ, പൂവച്ചൽ പഞ്ചായത്തിലെ ഉണ്ടപ്പാറ വാർഡ്, ചെമ്മരുതി പഞ്ചായത്തിലെ തോക്കാട് വാർഡ്, ബാലരാമപുരം പഞ്ചായത്തിലെ ചാമവിള, മണലി, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പൂഴനാട് വാർഡ് എന്നിവയും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയിൻമെന്‍റ് സോണുകളിൽ ഒരു തരത്തിലുമുള്ള ലോക്ക് ഡൗൺ ഇളവുകളും ഉണ്ടാവില്ലെന്ന് ജില്ലാ കലക്ടർ ഡോ.നവനീത് ഖോസെ അറിയിച്ചിട്ടുണ്ട്.
സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം വർധിക്കുന്നു, തിരുവനന്തപുരത്ത് അതീവ ജാഗ്രത
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ കണ്ടെയിൻമെന്‍റ് സോണുകളിൽ ഒരു തരത്തിലുമുള്ള ലോക്ക് ഡൗൺ ഇളവുകളും ഉണ്ടാവില്ലെന്ന് ജില്ലാ കലക്ടർ.