ETV Bharat / state

Commissioner Rejects Minister's Argument | നിയമന കോഴയില്‍ പരാതി ലഭിച്ചത് സെപ്റ്റംബർ 26ന് ; ആരോഗ്യമന്ത്രിയുടെ വാദം തള്ളി കമ്മീഷണർ - വീണാ ജോര്‍ജ് അഴിമതി

Nagaraju Chakilam on Bribery Allegation | സെപ്റ്റംബർ 26ന് ഡിജിപിക്ക് ലഭിച്ച പരാതിയാണ് കഴിഞ്ഞ ദിവസം ഫോർവേഡ് ചെയ്‌ത് കിട്ടിയതെന്നും സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ അഖിൽ മാത്യുവിന്‍റെ പരാതി മാത്രമാണ് ലഭിച്ചതെന്നും കമ്മീഷണർ

Etv Bharat City Police Commissioner Nagaraju Chakilam  Veena George Bribery Allegation  Nagaraju Chakilam on Bribery Allegation  Veena George Office Bribary  Akhil Mathew Veena George PS  ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ  സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചകിലം  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  വീണാ ജോര്‍ജ് അഴിമതി  ഹരിദാസന്‍ കുമ്മാളി
Commissioner Rejects Minister's Argument on Bribery Allegation
author img

By ETV Bharat Kerala Team

Published : Sep 28, 2023, 6:27 PM IST

തിരുവനന്തപുരം : വീണ ജോര്‍ജിന്‍റെ ഓഫിസ് ജീവനക്കാരനുള്‍പ്പെട്ട കോഴ വിവാദത്തില്‍ മന്ത്രിയുടെ (Veena George) വാദം തള്ളി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചകിലം (City Police Commissioner Nagaraju). ആയുഷ് വകുപ്പിൽ ഹോമിയോ മെഡിക്കൽ ഓഫിസർ തസ്തികയിലെ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരനും സിപിഎം പ്രവർത്തകനും ചേർന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സെപ്റ്റംബർ 23നാണ് പരാതി നൽകിയതെന്ന മന്ത്രിയുടെ വാദമാണ് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചകിലം തള്ളിയത് (Commissioner Rejects Minister's Argument on Bribery Allegation). സെപ്റ്റംബർ 26ന് ഡിജിപിക്ക് ലഭിച്ച പരാതിയാണ് കഴിഞ്ഞ ദിവസം ഫോർവേഡ് ചെയ്‌ത് കിട്ടിയതെന്നും സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ അഖിൽ മാത്യുവിന്‍റെ പരാതി മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കവറിങ് ലെറ്ററോട് കൂടിയുള്ള പരാതി ഇ മെയിൽ വഴിയാണ് ലഭിച്ചത്. ഇന്നലെ അഖിൽ മാത്യുവിന്‍റെ (Akhil Mathew) മൊഴിയെടുത്തിരുന്നു. പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസന്‍റെ മൊഴിയെടുക്കും. ഇതിനായി പൊലീസ് സംഘം ഇന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൊഴിയെടുക്കുന്നതോടെ സത്യം പുറത്തുവരും. മൊഴിയിലെ വിവരങ്ങൾ വിലയിരുത്തി അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കും. ഹരിദാസ് ആർക്കൊക്കെ പണം നൽകിയെന്ന് പറയുന്നുവോ അവരെക്കുറിച്ചെല്ലാം അന്വേഷിക്കും. നാളെ വൈകുന്നേരത്തോടെ കേസിന്‍റെ പൂർണചിത്രം ലഭിക്കും. ഹരിദാസ് ഇതുവരെ പൊലീസിനോട് ഒന്നും പറഞ്ഞിട്ടില്ല. സത്യം എന്തായാലും അത് കണ്ടെത്തും. തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ (Ayushman Kerala Project) ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും (Akhil Sajeev) മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി ഉന്നയിച്ച ആരോപണം. മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് പണം വാങ്ങിയത്. അഖിൽ മാത്യു തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസ് പരിസരത്ത് നിന്ന് നേരിട്ട് ഒരുലക്ഷം രൂപയും പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകൻ അഖിൽ സജീവ് 25000 രൂപ ഗൂഗിൾ പേ വഴിയും 50000 രൂപ നേരിട്ടും വാങ്ങിയെന്നാണ് ആരോപണം.

Also Read: MV Govindan On Bribe Controversy : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം : അന്വേഷണം നടക്കട്ടെ, ആരെയും സംരക്ഷിക്കില്ല : എംവി ഗോവിന്ദൻ

ഈ വർഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് സെപ്‌റ്റംബര്‍ 10ന് മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം 23 ന് മാത്രമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി ഡിജിപിക്ക് കൈമാറിയത്. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നും പണം വാങ്ങിയിട്ടില്ലെന്നും തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചെന്നുമുള്ള വിചിത്രവാദവുമായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി രംഗത്തുവന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.