തിരുവനന്തപുരം: രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങളെ വളർത്താൽ കഴിയുന്നില്ലെങ്കിൽ സംരക്ഷിക്കാൻ നിരവധി സർക്കാർ സംവിധാനങ്ങളുണ്ടെന്ന് ഓർക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കണ്ണൂരിൽ ഒന്നര വയസുകാരനെ അമ്മ കടലിൽ എറിഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ അധ്യക്ഷൻ പി.സുരേഷിന്‍റെ പ്രതികരണം. എന്തെങ്കിലും കാരണവശാൽ കുട്ടിയെ ഉപേക്ഷിക്കണമെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചാൽ അവർ നടപടി സ്വീകരിക്കും. കാമുകനുമായി ജീവിക്കാൻ കുഞ്ഞിനെ കൊല്ലുന്ന സാഹചര്യമുണ്ടായാൽ എന്തെല്ലാം സാമൂഹിക സുരക്ഷാ പദ്ധതികൾ ആവിഷ്‌കരിച്ചാലും അത് പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കരമനയിൽ അഭിജിത്ത് എന്ന വിദ്യാർഥിയെ കരമനയാറിൽ മരിച്ച നിലയിൽ കണ്ട സംഭവവും രാഹുൽ എന്ന വിദ്യാർഥിയെ കാണാതായ സംഭവവും ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിൽ എസ്‌പി അന്വേഷിക്കണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.