തിരുവനന്തപുരം: ബിജെപി കണ്ണുരുട്ടിയാൽ വിറക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ. ബിജെപിയെയും കേന്ദ്രസർക്കാരിനെയും കേന്ദ്രഏജൻസികളെയും വിമർശിക്കാൻ സിപിഎമ്മിന് ധൈര്യമില്ല.
ബിനീഷ് കോടിയേരിയെ മണിക്കൂറുകളോളമാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇതിൽ സിപിഎമ്മും ഡിവൈഎഫ്ഐയും നയം വ്യക്തമാക്കണം. ബിനീഷ് കോടിയേരിയെ തള്ളി പറയാൻ കഴിയാത്ത അവസ്ഥയാണ് സിപിഎമ്മിനുള്ളത്. തള്ളിപ്പറഞ്ഞാൽ ബിനീഷ് സിപിഎമ്മിന്‍റെ ഫീസ് ഊരും. മയക്കുമരുന്ന് കേസിലെ പ്രതി സ്ഥാനത്തെത്തുന്ന ജീർണാവസ്ഥയിലാണ് സിപിഎം എന്നും സി പി ജോൺ പറഞ്ഞു.