ETV Bharat / state

CMDRF Diversion Complaint Against Upalokayuktas ദുരിതാശ്വാസ നിധി വകമാറ്റൽ: ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്നൊഴിവാക്കണമെന്ന് പരാതിക്കാരൻ - ദുരിതാശ്വാസ നിധി

Complaint Against Upalokayuktas : കെ കെ രാമചന്ദ്രന്‍റെ ജിവചരിത്രം പ്രകാശനം ചെയ്‌തത് ഉപലോകായുക്തയായ ജസ്റ്റിസ് ബാബു മാത്യു പി തോമസാണ്. മറ്റൊരു ഉപലോകായുക്തയായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ഓർമക്കുറിപ്പും എഴുതിയിട്ടുണ്ട്.

CMDRF Diversion  Complaint Against Upalokayuktas  ഉപലോകായുക്ത  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ  ആർ എസ് ശശി കുമാർ  R S Sasikumar  ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്  Harun Al rashid  Babu Mathew P Joseph  ദുരിതാശ്വാസ നിധി  കെ കെ രാമചന്ദ്രൻ നായര്‍
CMDRF Diversion-Complaint Against Upalokayuktas
author img

By ETV Bharat Kerala Team

Published : Sep 4, 2023, 9:23 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ (CMDRF Diversion) സംബന്ധിച്ച് കേസിൽ വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരെ (Upalokayukta) ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഹർജിക്കാരനായ ആർ എസ് ശശി കുമാർ (R S Sasikumar) ഇന്ന് ലോകായുക്തയിൽ ഇടക്കാല ഹർജി ഫയൽ ചെയ്‌തു. ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് (Harun Al Rashid), ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് (Babu Mathew P Joseph) എന്നിവരെ ഒഴിവാക്കണമെന്നാണ് ഇടക്കാല ഹർജിയിലെ ആവശ്യം.

ദുരിതാശ്വാസ നിധി വകമാറ്റൽ സംബന്ധിച്ചുള്ള ഹർജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സി പി എമ്മിന്‍റെ മുൻ എം എൽ എയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്‌തതിനെ തുടർന്നാണ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. കെ കെ രാമചന്ദ്രന്‍റെ ജീവചരിത്രം (K K Ramachandran Biography) പ്രകാശനം ചെയ്‌തത് ഉപലോകായുക്തയായ ജസ്റ്റിസ് ബാബു മാത്യു പി തോമസാണ്. മറ്റൊരു ഉപലോകായുക്തയായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ഓർമക്കുറിപ്പും എഴുതിയിട്ടുണ്ട്. ഈ ഉപലോകായുക്തമാർക്ക് ഹർജിയിൽ നിഷ്‌പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്നും ശശി കുമാർ ഹർജിയിൽ വ്യക്തമാക്കുന്നു. കേസ് ഓഗസ്റ്റ് 11ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.

ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹർജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ മുൻ എം എൽ എയും സി പി എം നേതാവുമായ കെ കെ രാമചന്ദ്രൻ നായരുമായി ഉപലോകയുക്തമാർക്ക് വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ അടുത്ത സുഹൃത്ത് ബന്ധമുണ്ടെന്ന വിവരം ഹർജിയിൽ വാദം പൂർത്തിയായ ശേഷമാണ് ഹർജിക്കാരന് ബോധ്യപ്പെട്ടതെന്നും, അദ്ദേഹത്തിന്‍റെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജ്ജിയിൽ ഇവർ വാദം കേട്ടത് നീതിപീഠത്തിന്‍റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും ഇടക്കാല ഹർജ്ജിയിൽ ആരോപിക്കുന്നുണ്ട്.

വിധിന്യായം പുറപ്പെടുവിക്കുന്നതിനു മുമ്പ് നീതിന്യായ പീഠത്തിന്‍റെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കുന്ന നടപടികൾ ലോകായുക്തയുടെ ശ്രദ്ധയിൽപെടുത്തുന്നതിനാണ് സത്യവാങ്‌മൂലത്തോടൊപ്പം ഇടക്കാല ഹർജ്ജി ഫയൽ ചെയ്തതെന്നും ഹർജ്ജിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഹർജ്ജിക്കാരൻ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പകർപ്പും ഹർജ്ജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ കെ.രാമചന്ദ്രൻ നായർ, എൻ സി പി നേതാവ് ഉഴവൂർ വിജയൻ (Uzhavoor Vijayan), കോടിയേരി ബാലകൃഷ്ണന്‍റെ അന്തരിച്ച എസ്‌കോർട്ട് ഉദ്യോഗസ്ഥൻ എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചത് സ്വജനപക്ഷപാതമാണെന്നാരോപിച്ചാണ് ലോകായുക്തയിൽ ഹർജി നൽകിയത്. രാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്‍റ് എഞ്ചിനീയർ ജോലിക്ക് പുറമെ വാഹനവായ്പ്പയ്ക്കും സ്വർണപണയം മടക്കി കിട്ടുന്നതിനും ചട്ടവിരുദ്ധമായി എട്ടരലക്ഷം രൂപ അനുവദിച്ചതെന്നാണ് ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ പ്രധാനമായി ആരോപിച്ചിട്ടുള്ളത്.

ഇതിനൊപ്പം ഉഴവൂർ വിജയന്‍റെ കുടുംബത്തിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 25 ലക്ഷം രൂപയും, കോടിയേരി ബാലകൃഷ്ണന്‍റെ (Kodiyeri Balakrishnan) അന്തരിച്ച എസ്‌കോർട്ട് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നനുവദിച്ചത് രാഷ്ട്രീയ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ കേസിൽ രണ്ടംഗ ബെഞ്ച് വാദം കേട്ടെങ്കിലും ഭിന്ന വിധിയുണ്ടായതിനെ തുടർന്ന് ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. ഫുൾബെഞ്ച് വാദം കേൾക്കുന്നതിനിടെ ലോകായുക്തയുടെ ഭാഗത്തു നിന്നും ഹർജിക്കാരനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇടക്കാല ഹർജി സമർപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.