ETV Bharat / state

മാപ്പ് പറഞ്ഞ് ബിജു പ്രഭാകർ, മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ അടിസ്ഥാനപ്രശ്‌നമെന്ന് ഫേസ് ബുക്ക് പോസ്റ്റ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ പിതാവിനും മകൾക്കും മർദനമേറ്റ സംഭവത്തിൽ കാരണക്കാരായ ജീവനക്കാർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎംഡി ബിജു പ്രഭാകർ

cmd biju prabhakar  biju prabhakar  attack on father and daughter  kattakada ksrtc depo  kattakada ksrtc depo attack  latest news in trivandrum  kattakada depo incident  ksrtc kattakada  മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ്  കെഎസ്ആർടിസി  സിഎംഡി ബിജു പ്രഭാകർ  കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോ  പിതാവിനും മകൾക്കും മർദനമേറ്റ സംഭവത്തിൽ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ അടിസ്ഥാനപരമായ പ്രശ്‌നം; സിഎംഡി ബിജു പ്രഭാകർ
author img

By

Published : Sep 21, 2022, 12:05 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ പിതാവിനും മകൾക്കും മർദനമേറ്റ സംഭവത്തിൽ കാരണക്കാരായ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി സിഎംഡി ബിജു പ്രഭാകർ. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെ പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ അടിസ്ഥാനപരമായ പ്രശ്‌നം. അത്തരക്കാരെ മാനേജ്മെന്‍റ് സംരക്ഷിക്കുകയോ വച്ചുപൊറുപ്പിക്കുകയോ ചെയ്യില്ലെന്നും ബിജു പ്രഭാകർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇത് തന്നെയാണ് ഗതാഗത മന്ത്രിയുടെയും സർക്കാരിന്‍റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയണമെന്നാണ് സർക്കാർ നൽകിയ നിർദേശം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കും. ജീവനക്കാരുടെ മർദനമേറ്റ പിതാവിനോടും മകളോടും മാപ്പ് ചോദിക്കുന്നതായും എംഡി ബിജു പ്രഭാകർ കുറിപ്പിൽ പറഞ്ഞു.

Read More: കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ

സംഭവത്തിൽ മാനേജ്മെന്‍റ് ജീവനക്കാരെ തള്ളിപ്പറഞ്ഞെങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കെഎസ്ആർടിസിയിൽ കൃത്യമായ സംവിധാനങ്ങളില്ലെന്നും പരാതി ഉയരുന്നുണ്ട്. കൺസെഷൻ പുതുക്കുന്നതിന് കാട്ടാക്കട ഡിപ്പോയിലെത്തിയ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ആമച്ചൽ കുച്ചപ്പുറം സ്വദേശികളായ പ്രേമൻ, മകൾ രേഷ്‌മ എന്നിവർക്കാണ് മർദനമേറ്റത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.