തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്. മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെയെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
![students stranded in ukraine cm writes letter to pm modi പ്രധാനമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചു യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളെ തിരികെയെത്തിക്കാൻ ഇടപെടൽ](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-cm-letter-ftg-7206841_27022022185822_2702f_1645968502_471.jpg)
പോളണ്ട്- യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കൊടും തണുപ്പിനെ വകവെക്കാത ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് നടന്നെത്തുന്നത്. എന്നാല്‍ യുക്രൈന്‍ അധികൃതര്‍ ഇവരെ കടത്തിവിടാന്‍ അനുവദിക്കുന്നില്ല. യുക്രൈന്‍ സൈന്യത്തില്‍ നിന്നും മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് അതിക്രമവും നേരിടേണ്ടി വരുന്നു. ഇത് തടയുന്നതിന് വേണ്ടി എംബസി തലത്തില്‍ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ് വിദ്യാർഥികളെ തിരികെയെത്തിക്കുന്ന വിഷയത്തില്‍ വേഗത്തിലുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.