തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് എന്താണ് ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഐ.എ അന്വേഷണം കൃത്യമായി നടക്കുന്നു. എത്ര സമയം, എത്ര തവണ ചോദ്യം ചെയ്യണം, അതിന്‍റെ ഭാഗമായി എന്ത് നിലപാട് എടുക്കണം ഇതെല്ലാം തീരുമാനിക്കുന്നത് എൻ.ഐ.എ ആണ്. അതിൽ സർക്കാരിന് ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ മറുപടി അർഹിക്കാത്തതിനാൽ മറുപടി പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയറിയാതെ കെ ഫോൺ പദ്ധതിയുടെ കരാർ തുക കൂട്ടി നൽകിയെന്ന ചോദ്യം മുഖ്യമന്ത്രിയെ പ്രകോപിതനാക്കി. നിങ്ങൾക്ക് വേണ്ടത് ഇതൊക്കെയാണെന്നും ഇത്തരം കാര്യങ്ങളിലാണ് നിങ്ങൾ അഭിരമിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് എന്താണ് ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി - എൻ.ഐ.എ
എൻ.ഐ.എ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു