തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 28,606 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (4896) രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഏറ്റവും കുറവ് കണ്ണൂര്‍ സിറ്റിയിലും കണ്ണൂര്‍ റൂറലിലുമാണ്. 201 വീതം. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകളും ഇന്ന് രജിസ്റ്റര്‍ ചെയ്തു.
കൂടുതൽ വായനക്ക്: കൊവിഡ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി കേരളം
വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാറിലും മറ്റും യാത്രചെയ്യുന്നവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ഒരാള്‍ മാത്രമാണ് കാറില്‍ യാത്ര ചെയ്യുന്നതെങ്കില്‍ പോലും മാസ്‌ക് ഒഴിവാക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: കൊവിഡ് അതിരൂക്ഷം ; സംസ്ഥാനത്ത് 26,995 പേര്‍ക്കുകൂടി രോഗബാധ