ETV Bharat / state

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി - കെ ഇളങ്കോവന്‍

സൗമ്യയുടെ അകാലവിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേർന്ന മുഖ്യമന്ത്രി സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

സൗമ്യ സന്തോഷ്  MALAYALEE NURSE KILLED IN SHELLING ISRAEL  ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷ്  Soumya Santhosh  പിണറായി വിജയന്‍  Pinarayi Vijayan  കെ ഇളങ്കോവന്‍  ഇന്ത്യന്‍ എംബസി
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : May 12, 2021, 7:59 PM IST

തിരുവനന്തപുരം: ഇസ്രയേലില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സൗമ്യ സന്തോഷിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

READ MORE: ഷെല്ലാക്രമണം; ഇസ്രയേലിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

ഇസ്രയേലിലെ ഇന്ത്യന്‍ അംബാസിഡറുമായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ബന്ധപ്പട്ടു. അവിടുത്തെ പ്രാദേശിക ഭരണ സംവിധാനവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് അംബാസിഡര്‍ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന തരത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാലവിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

READ MORE: കേരളത്തില്‍ 43,529 പുതിയ കൊവിഡ് രോഗികള്‍; 95 മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.