ETV Bharat / state

പ്രതിപക്ഷ സമരങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം

സമരത്തിന്‍റെ പേരിൽ എം എൽ എ മാരായ ഷാഫി പറമ്പിൽ ശബരിനാഥ് എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്‌തു

strong legal action will be taken against the strike  പ്രതിപക്ഷ സമരങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി  മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട സമരം  തിരുവനന്തപുരം  മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷ സമരങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Sep 17, 2020, 9:28 PM IST

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബർ 11 മുതൽ നടന്ന സമരത്തിന്‍റെ പേരിൽ 355 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1131 പേർ അറസ്‌റ്റിലായിട്ടുണ്ട്. സമരത്തിന്‍റെ പേരിൽ എം എൽ എ മാരായ ഷാഫി പറമ്പിൽ ശബരിനാഥ് എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രോട്ടോകോൾ പാലിക്കാതെയുള്ള സമരം അനുവദിക്കാൻ കഴിയില്ല.സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് എല്ലാവരും കാണുന്നുണ്ട്. ആളുകളെ കൂടുതൽ കൂട്ടാൻ പരമാവധി ശ്രമം നടക്കുകയാണ്.

കൊവിഡ് പ്രോട്ടോകോൾ തങ്ങൾക്ക് ബാധകമല്ല എന്ന സ്ഥിതിയാണ്. സമരത്തിന്‍റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങളും സൃഷ്‌ടിക്കുകയാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ആവശ്യമായ ജാഗ്രതയില്ലാതെയും മാസ്കില്ലാതെയുമുള്ള സമരം നാട്ടിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ്. അക്രമ സമരം നാടിനെതിരായ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.