തിരുവനന്തപുരം: അന്‍റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ ആദ്യ മലയാളിയും, സെക്രട്ടേറിയേറ്റ് ജീവനക്കാരനുമായ ഷെയ്ഖ് ഹസ്സന്‍ ഖാനെ (Shaikh Hassan Khan) അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pnarayi Vijayan Compliments Secretariat Employee Conquered Mount Wilson). അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയാണ് മൗണ്ട് വില്‍സൺ. പത്തനംതിട്ട സ്വദേശിയായ ഷെയ്ഖ് ഹസ്സന്‍ ഖാന്‍ സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഷെയ്ഖ് ഹസ്സന്‍റെ ഇച്‌ഛാശക്തി പ്രശംസനീയമാണെന്നും, അദ്ദേഹത്തിന്‍റെ ഈ പര്യവേഷണ ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുക (Climate Change Awareness) എന്ന ലക്ഷ്യത്തോടെ, ഏഴ് വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേഷണ ദൗത്യത്തിന്‍റെ ഭാഗമായാണ് ഷെയ്ഖ് ഹസ്സന്‍ ഖാന്‍ അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിക്ക് മുകളിലും എത്തിയത്. ഷെയ്ഖ് ഹസ്സന്‍ കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍.
മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
ലോകത്തിനു മുന്നില്‍ കേരളത്തിന്‍റെ യശസ്സ് വാനോളമുയര്‍ത്തി അന്‍റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ പത്തനംതിട്ടയില്‍ നിന്നുള്ള ഷെയ്ഖ് ഹസ്സന്‍ ഖാന് അഭിനന്ദനങ്ങള്‍. മൗണ്ട് വിന്‍സണ്‍ കൊടുമുടി കയറുന്ന ആദ്യ മലയാളിയാണ് സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹസ്സന്‍. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോകമെങ്ങും അവബോധം സൃഷ്‌ടിക്കാനും അതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ചകള്‍ ഉര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം ഏഴു വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ്. ഇങ്ങനെ ഷെയ്ഖ് ഹസ്സന്‍ ഖാന്‍ കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍. കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ലോകമെങ്ങും ചര്‍ച്ചകളുയര്‍ത്താന്‍ ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍ ഖാന്‍റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന്‍റെ ഈ പര്യവേഷണ ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.